---
title: "#Harshina | ഹര്‍ഷിനയുടെ വയറ്റില്‍ കത്രിക കുടുങ്ങിയ കേസ് :കുറ്റപത്രം വൈകും"
english_title: "Harshina"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/148363/harshina"
published_at: "2023-09-23T10:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/650e783b09d95_Screenshot_2023-09-23-11-00-56-50_40deb401b9ffe8e1df2f1cc5ba480b12.jpg"
keywords: []
---

# #Harshina | ഹര്‍ഷിനയുടെ വയറ്റില്‍ കത്രിക കുടുങ്ങിയ കേസ് :കുറ്റപത്രം വൈകും

> **Lead Summary:**  **കോഴിക്കോട്**: ഹര്‍ഷിനയുടെ വയറ്റില്‍ കത്രിക കുടുങ്ങിയ കേസില്‍ കുറ്റപത്രം വൈകും. പ്രതികളെ പ്രോസിക്യൂട്ട് ചെയ്യാനുള്ള അപേക്ഷ ഇതുവരെ സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടില്ല. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാനുള്ള കാലതാമസമാണ് ഉണ്ടായതെന്ന് പോലീസ് വ്യക്തമാക്കി.

## Article Content

 **കോഴിക്കോട്**: ഹര്‍ഷിനയുടെ വയറ്റില്‍ കത്രിക കുടുങ്ങിയ കേസില്‍ കുറ്റപത്രം വൈകും. പ്രതികളെ പ്രോസിക്യൂട്ട് ചെയ്യാനുള്ള അപേക്ഷ ഇതുവരെ സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടില്ല. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാനുള്ള കാലതാമസമാണ് ഉണ്ടായതെന്ന് പോലീസ് വ്യക്തമാക്കി.

ഹര്‍ഷിനയുടെ വയറ്റില്‍ കത്രിക കുടുങ്ങിയ കേസിലെ നാലു പ്രതികളില്‍ മൂന്നുപേരും ഇപ്പോഴും സര്‍ക്കാര്‍ സര്‍വീസിലാണ്. ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയെങ്കിലും പ്രോസിക്യൂട്ട് ചെയ്യണമെങ്കില്‍ സര്‍ക്കാരിന്റെ അനുമതി വേണം.

ഇതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി അപേക്ഷ സിറ്റി പൊലീസ് കമ്മീഷണറുടെ പരിഗണനയ്ക്ക് അയച്ചിട്ടുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ എസിപി കെ സുദര്‍ശനന്‍ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/148363/harshina)