---
title: "ഒക്ടോബർ രണ്ട് മുതൽ ഒരാഴ്ചത്തേയ്ക്ക് വന്യജീവി സങ്കേതങ്ങളില്‍ പ്രവേശനം സൗജന്യം"
english_title: "Entry to wildlife sanctuaries is free for a week from October 2"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/148364/entry-to-wildlife-sanctuaries-is-free-for-a-week-from-october-2"
published_at: "2023-09-23T10:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/650e7822b5880_download_(99).jpeg"
keywords: []
---

# ഒക്ടോബർ രണ്ട് മുതൽ ഒരാഴ്ചത്തേയ്ക്ക് വന്യജീവി സങ്കേതങ്ങളില്‍ പ്രവേശനം സൗജന്യം

> **Lead Summary:** **തിരുവനന്തപുരം**: ഒക്ടോബര്‍ 2 മുതല്‍ 8 വരെ നടക്കുന്ന വന്യജീവി വാരാഘോഷത്തോടനുബന്ധിച്ച് സംസ്ഥാനത്തെ എല്ലാ ദേശീയോദ്യാനങ്ങളിലും കടുവ സംരക്ഷണ കേന്ദ്രങ്ങളിലും വിവിധ വന്യജീവി സങ്കേതങ്ങളിലും പൊതുജനങ്ങള്‍ക്ക് പ്രവേശനം സൗജന്യമായിരിക്കുമെന്ന് വനം മന്ത്രി എ കെ ശശീന്ദ്രന്‍ അറിയിച്ചു.

## Article Content

**തിരുവനന്തപുരം**: ഒക്ടോബര്‍ 2 മുതല്‍ 8 വരെ നടക്കുന്ന വന്യജീവി വാരാഘോഷത്തോടനുബന്ധിച്ച് സംസ്ഥാനത്തെ എല്ലാ ദേശീയോദ്യാനങ്ങളിലും കടുവ സംരക്ഷണ കേന്ദ്രങ്ങളിലും വിവിധ വന്യജീവി സങ്കേതങ്ങളിലും പൊതുജനങ്ങള്‍ക്ക് പ്രവേശനം സൗജന്യമായിരിക്കുമെന്ന് വനം മന്ത്രി എ കെ ശശീന്ദ്രന്‍ അറിയിച്ചു.

വാരാഘോഷത്തോടനുബന്ധിച്ച് നടക്കുന്ന മത്സര പരിപാടികളില്‍ വിജയിക്കുന്നവര്‍ക്ക് ഒക്ടോബര്‍ 8 മുതല്‍ ഒരു വര്‍ഷക്കാലത്തേയ്ക്ക് എല്ലാ സംരക്ഷണ പ്രദേശങ്ങളിലും പ്രവേശനം സൗജന്യമാക്കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/148364/entry-to-wildlife-sanctuaries-is-free-for-a-week-from-october-2)