---
title: "പറശ്ശിനിയിൽ മാൾ ഓഫ് മലബാർ വരുന്നു"
english_title: "Parassini Mall of Malabar "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/14847/parassini-mall-of-malabar"
published_at: "2021-12-07T11:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61aefe8049923_FB_IMG_1638858398076.jpg"
keywords: []
---

# പറശ്ശിനിയിൽ മാൾ ഓഫ് മലബാർ വരുന്നു

> **Lead Summary:** തളിപ്പറമ്പിനെ മലബാർ ടൂറിസം സർക്യൂട്ടിലെ മുഖ്യ കേന്ദ്രമാക്കണമെന്ന് ടുറിസം മന്ത്രി പി എ മുഹമ്മദ് റിയാസ്. അഞ്ചുവർഷത്തിനകം സംസ്ഥാനത്ത് അ റോളം പുതിയ വിനോദസഞ്ചാരമേഖലകൾ കണ്ടെത്തി വികസിപ്പിക്കും. പഞ്ചായത്തിൽ ഒരു ടൂറിസം കേന്ദ്രം എന്നതാണ് ലക്ഷ്യം.

## Article Content

തളിപ്പറമ്പിനെ മലബാർ ടൂറിസം സർക്യൂട്ടിലെ മുഖ്യ കേന്ദ്രമാക്കണമെന്ന് ടുറിസം മന്ത്രി പി എ മുഹമ്മദ് റിയാസ്. അഞ്ചുവർഷത്തിനകം സംസ്ഥാനത്ത് അ റോളം പുതിയ വിനോദസഞ്ചാരമേഖലകൾ കണ്ടെത്തി വികസിപ്പിക്കും. പഞ്ചായത്തിൽ ഒരു ടൂറിസം കേന്ദ്രം എന്നതാണ് ലക്ഷ്യം.

ത്രിതല പഞ്ചായത്തുകൾക്ക് ടൂറിസം മേഖലയിൽ ഫണ്ട് വിനിയോഗിക്കാൻ പറ്റാ ആ അവസ്ഥയുണ്ട്. ഇത് പരിഹ രിക്കും. തളിപ്പറമ്പ് മണ്ഡലം ടൂ റിസം അവലോകന യോഗ ത്തിൽ സംസാരിക്കുകയായിരു ന്നു മന്ത്രി, മന്ത്രി എം വി ഗോവിന്ദൻ അധ്യക്ഷനായി. തളിപ്പറമ്പി രാജരാജേശ്വരി ക്ഷേത്രം തൃച്ചബരം ശ്രീകൃഷ്ണ ക്ഷേത്രം, തളിയിൽ ക്ഷേത്രം തുടങ്ങിയവയുമായി ബന്ധപ്പെടുത്തി തീർഥാടന ടൂറിസത്തിന്റെ സാധ്യതകൾ കണ്ടെത്തുക എന്നീ നിർദേശ ങ്ങൾ മന്ത്രി എം വി ഗോവിന്ദൻ സമർപ്പിച്ചു.

പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രം, ബാവോട്ട്പാറ, വെള്ളിക്കിൽ കണ്ടൽ പാ ർക്ക് എന്നിവിടങ്ങൾ മന്ത്രിമാരുൾപ്പെട്ട സംഘം സന്ദർശിച്ചു. വിനോദ സഞ്ചാരികളെ ആകർഷിക്കുന്ന വടക്കൻ കേരളത്തിലെ പ്രധാന തീർഥാടന കേന്ദ്രമായ പറശ്ശിനിയിൽ മാൾ ഓഫ് മല ബാർ സ്ഥാപിക്കുമെന്ന് മന്ത്രി റിയാസ് പറഞ്ഞു. പറശ്ശിനി ബസ്സ്റ്റാൻഡിനു സമീപം ഇതിനാവശ്യമായ സ്ഥലം സംഘം സന്ദർ ശിച്ചു. അത്യാധുനിക സൗകര്യങ്ങൾ ഉൾപ്പെടുത്തി പറശ്ശിനിയെ ചെറുനഗരമാക്കി മാറ്റുന്നതിനുള്ള പദ്ധതിയാണ് ലക്ഷ്യമെന്ന് മന്ത്രി എം വി ഗോവിന്ദൻ പറഞ്ഞു.

തളിപ്പറമ്പ് താലൂക്ക് ഓഫീസിലെ സ്വാതന്ത്ര്യസമര പോരാളികളെ മർദിച്ച ലോക്കപ്പ് മുറികൾ സംക്ഷിച്ച് ചരിത്ര പഠന സൗകര്യമൊരുക്കാനും പദ്ധതിയുണ്ട്. വെള്ളിക്കിൽ ഇക്കോ ടൂറിസം കേന്ദ്രത്തിൽ നടപ്പാതയും സൈക്കിൾ പാത്തുമൊരുക്കി ഗ്രാമീണ ടൂറിസം ശക്തിപ്പെടുത്തും. ഇവിടെ കണ്ടൽ ലൈബ്രറി ഒരുക്കാനും പദ്ധതിയുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/14847/parassini-mall-of-malabar)