---
title: "കണ്ണൂർ കലക്ട്രേറ്റ് മൈതാനിയിലേക്ക് ഒഴുകിയെത്തിയത് ആയിരങ്ങ‌ൾ."
english_title: "Thousands flocked to the Kannur Collectorate Maidathani to commemorate Azhikodan Raghavan. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/148512/thousands-flocked-to-the-kannur-collectorate-maidathani-to-commemorate-azhikodan-raghavan"
published_at: "2023-09-23T20:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/650efd53da0a2_ms_kerala.jpg"
keywords: []
---

# കണ്ണൂർ കലക്ട്രേറ്റ് മൈതാനിയിലേക്ക് ഒഴുകിയെത്തിയത് ആയിരങ്ങ‌ൾ.

> **Lead Summary:** **കണ്ണൂർ: **അഴീക്കോടൻ രാഘവന്റെ സ്മരണപുതുക്കാൻ കണ്ണൂർ കലക്ട്രേറ്റ് മൈതാതാനിയിലേക്ക് ഒഴുകിയെത്തിയത് ആയിരങ്ങ‌ൾ. കണ്ണൂർ എസ് എൻ പാർക്കിൽ നിന്നാരംഭിച്ച 2, 000 ത്തോളം ‌പേർ അണിനിരന്ന റെഡ് വളണ്ടിയർമാർച്ച് നഗരവീഥികളെ ചുവപ്പിച്ച് ‌കണ്ണൂർ കലക്ട്രേറ്റ് മൈതാനിയിൽ അവസാനിച്ചു. റെഡ് കിങ്സ് അഴീക്കോടൻ മന്ദിരം അവതരിപ്പിച്ച നൃത്തശിൽപ്പാവതരണത്തോടെ അനുസ്മരണപൊതുയോഗം ആരംഭിച്ചു. സിപിഐ എം പോളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവൻ ഉദ്ഘാടനം ചെയ്തു.

## Article Content

**കണ്ണൂർ: **അഴീക്കോടൻ രാഘവന്റെ സ്മരണപുതുക്കാൻ കണ്ണൂർ കലക്ട്രേറ്റ് മൈതാതാനിയിലേക്ക് ഒഴുകിയെത്തിയത് ആയിരങ്ങ‌ൾ. കണ്ണൂർ എസ് എൻ പാർക്കിൽ നിന്നാരംഭിച്ച 2, 000 ത്തോളം ‌പേർ അണിനിരന്ന റെഡ് വളണ്ടിയർമാർച്ച് നഗരവീഥികളെ ചുവപ്പിച്ച് ‌കണ്ണൂർ കലക്ട്രേറ്റ് മൈതാനിയിൽ അവസാനിച്ചു. റെഡ് കിങ്സ് അഴീക്കോടൻ മന്ദിരം അവതരിപ്പിച്ച നൃത്തശിൽപ്പാവതരണത്തോടെ അനുസ്മരണപൊതുയോഗം ആരംഭിച്ചു. സിപിഐ എം പോളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവൻ ഉദ്ഘാടനം ചെയ്തു.

ജില്ലാ സെക്രട്ടറിയറ്റ് അംഗം എം പ്രകാശൻ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി എം വി ജയരാജൻ, മുതിർന്ന നേതാവ് കെ പി സഹദേവൻ, സിപിഐ എം സംസ്ഥാന കൺട്രോൾ കമീഷൻ ചെയർമാൻ എൻ ചന്ദ്രൻ, ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളായ കെ വി സുമേഷ് എംഎൽഎ, ടി കെ ഗോവിന്ദൻ, ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് പി പി ദിവ്യ, ഏരിയാ സെക്രട്ടറി കെ പി സുധാകരൻ, സരിൻശശി, കെ സി ഹരികൃഷ്ണൻ, കെ വി സക്കീർഹുസൈൻ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/148512/thousands-flocked-to-the-kannur-collectorate-maidathani-to-commemorate-azhikodan-raghavan)