---
title: "കുടുംബവഴക്കിനെ തുടര്‍ന്ന് ഒരു വീട്ടിലെ മൂന്നുപേര്‍ക്ക് വെട്ടേറ്റു"
english_title: "Three people in a house attacked "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/14854/three-people-in-a-house-attacked"
published_at: "2021-12-07T12:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61af023164f0a_images (5).jpeg"
keywords: []
---

# കുടുംബവഴക്കിനെ തുടര്‍ന്ന് ഒരു വീട്ടിലെ മൂന്നുപേര്‍ക്ക് വെട്ടേറ്റു

> **Lead Summary:** കണ്ണൂര്‍: കുടുംബവഴക്കിനെ തുടര്‍ന്ന് ഒരു വീട്ടിലെ മൂന്നുപേര്‍ക്ക് വെട്ടേറ്റു. ഗൃഹനാഥനുള്‍പ്പെടെ മൂന്നുപേര്‍ക്കാണ് വെട്ടേറ്റത്. ഇവരെ കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കണ്ണൂര്‍ കക്കാട് കൊറ്റാളിയിലെ പുനത്തില്‍ ഹൗസില്‍ രവീന്ദ്രന്‍, ഭാര്യ പ്രവിത, മകള്‍ റനിത എന്നിവര്‍ക്കാണ് വെട്ടേറ്റത്.

## Article Content

കണ്ണൂര്‍: കുടുംബവഴക്കിനെ തുടര്‍ന്ന് ഒരു വീട്ടിലെ മൂന്നുപേര്‍ക്ക് വെട്ടേറ്റു. ഗൃഹനാഥനുള്‍പ്പെടെ മൂന്നുപേര്‍ക്കാണ് വെട്ടേറ്റത്. ഇവരെ കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കണ്ണൂര്‍ കക്കാട് കൊറ്റാളിയിലെ പുനത്തില്‍ ഹൗസില്‍ രവീന്ദ്രന്‍, ഭാര്യ പ്രവിത, മകള്‍ റനിത എന്നിവര്‍ക്കാണ് വെട്ടേറ്റത്.

ഗൃഹനാഥനായ രവീന്ദ്രന്‍ തന്നെയും മകളെയും ആയുധം കൊണ്ടു ഇന്നുരാവിലെ വാക്തര്‍ക്കത്തിനൊടുവില്‍ വെട്ടിപരുക്കേല്‍പ്പിച്ചുവെന്നാണ് ഭാര്യയുടെയും മകളുടെയും പരാതി.

തലയ്ക്കും ദേഹത്തും മുറിവേറ്റു ചോരവാര്‍ന്ന നിലയിലാണ് കണ്ണൂര്‍ ടൗണ്‍ പൊലിസ് ഇവരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അമ്മയെയും സഹോദരിയെയും അക്രമിക്കുന്നത് തടയുന്നതിനിടെ മകന്‍ ശരണിന്റെ മര്‍ദ്ദനവും വെട്ടുമേറ്റ് കൈകാലുകള്‍ക്ക് പരുക്കേറ്റ നിലയിലാണ് രവീന്ദ്രനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നേരത്തെ പ്രവാസിയായിരുന്ന രവീന്ദ്രന്‍ നാട്ടില്‍ വന്നതു മുതല്‍ കുടുംബവുമായി അകല്‍ച്ചയിലായിരുന്നു. ഇദ്ദേഹം മദ്യപിച്ചെത്തി തങ്ങളെ ഉപദ്രവിക്കുന്നുവെന്നാരോപിച്ചു പ്രവിതയും മക്കളും പൊലിസ് സംരക്ഷണത്തിനായി കോടതിയില്‍ ഹരജി സമര്‍പ്പിച്ചിരുന്നു. ഇതിനിടെയാണ് അക്രമം നടന്നത്. കണ്ണൂര്‍ ടൗണ്‍ പൊലിസ് കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/14854/three-people-in-a-house-attacked)