---
title: "ആറാം ക്ലാസുകാരനെ ക്ഷേത്രത്തിന് സമീപത്തെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി."
english_title: "A 6th grader was found dead in a pond near the temple. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/148581/a-6th-grader-was-found-dead-in-a-pond-near-the-temple"
published_at: "2023-09-24T09:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/650fb054635b9_ms_kerala_(5).jpg"
keywords: []
---

# ആറാം ക്ലാസുകാരനെ ക്ഷേത്രത്തിന് സമീപത്തെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി.

> **Lead Summary:** **കല്ലമ്പലം: **ആറാം ക്ലാസുകാരനെ ക്ഷേത്രത്തിന് സമീപത്തെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ ആരോപിച്ചു. തെറ്റിക്കുളം കാഞ്ഞിരംവിള വൈഷ്ണവ് നിവാസിൽ പരേതനായ പ്രകാശ് - പ്രിൻസി ദമ്പതിമാരുടെ മകൻ വൈഷ്ണവ് ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകീട്ട് ആറോടെ ഒറ്റൂർ മാമ്പഴക്കോണം ധർമശാസ്താ ക്ഷേത്രത്തിന് സമീപത്തെ കുളത്തിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

## Article Content

**കല്ലമ്പലം: **ആറാം ക്ലാസുകാരനെ ക്ഷേത്രത്തിന് സമീപത്തെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ ആരോപിച്ചു. തെറ്റിക്കുളം കാഞ്ഞിരംവിള വൈഷ്ണവ് നിവാസിൽ പരേതനായ പ്രകാശ് - പ്രിൻസി ദമ്പതിമാരുടെ മകൻ വൈഷ്ണവ് ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകീട്ട് ആറോടെ ഒറ്റൂർ മാമ്പഴക്കോണം ധർമശാസ്താ ക്ഷേത്രത്തിന് സമീപത്തെ കുളത്തിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

തുടർന്ന് കുട്ടിയുടെ ബന്ധുവിനെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരുന്നു. വെള്ളിയാഴ്ച ബന്ധു കുട്ടിയേയും കൊണ്ട് കുളത്തിലേക്ക് കുളിക്കാൻ പോയതായി മാതാവ്‌ പറയുന്നു. തിരികെ കുട്ടിയെ കൂട്ടാതെയാണ്‌ ബന്ധു എത്തിയതെന്നും പോലീസിൽ നൽകിയ പരാതിയിലുണ്ട്‌. തുടർന്ന് നടത്തിയ തിരച്ചിലിലാണ് കുളത്തിൽ നിന്ന് കുട്ടിയുടെ മൃതദേഹം കിട്ടിയത്. സഹോദരൻ: കണ്ണൻ.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/148581/a-6th-grader-was-found-dead-in-a-pond-near-the-temple)