---
title: "പ​ട്ടാ​പ്പ​ക​ൽ ന​ഗ​ര​ഹൃ​ദ​യ​ത്തി​ൽ യു​വാ​വി​നെ ക്വ​ട്ടേ​ഷ​ൻ സം​ഘം മ​ർ​ദി​ച്ച് റോ​ഡ​രി​കി​ൽ ര​ക്തം വാ​ർ​ന്ന നി​ല​യി​ൽ ത​ള്ളി."
english_title: "A young man was beaten up by the Quotation Sangh in the heart of Pattappakal. Darik was pushed to a bleeding state. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/148599/a-young-man-was-beaten-up-by-the-quotation-sangh-in-the-heart-of-pattappakal-darik-was-pushed-to-a-bleeding-state"
published_at: "2023-09-24T10:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/650fc7efd6d01_ms_kerala_(13).jpg"
keywords: []
---

# പ​ട്ടാ​പ്പ​ക​ൽ ന​ഗ​ര​ഹൃ​ദ​യ​ത്തി​ൽ യു​വാ​വി​നെ ക്വ​ട്ടേ​ഷ​ൻ സം​ഘം മ​ർ​ദി​ച്ച് റോ​ഡ​രി​കി​ൽ ര​ക്തം വാ​ർ​ന്ന നി​ല​യി​ൽ ത​ള്ളി.

> **Lead Summary:** **പ​യ്യോ​ളി:** പ​ട്ടാ​പ്പ​ക​ൽ ന​ഗ​ര​ഹൃ​ദ​യ​ത്തി​ൽ യു​വാ​വി​നെ ക്വ​ട്ടേ​ഷ​ൻ സം​ഘം മ​ർ​ദി​ച്ച് റോ​ഡ​രി​കി​ൽ ര​ക്തം വാ​ർ​ന്ന നി​ല​യി​ൽ ത​ള്ളി. പ​യ്യോ​ളി പേ​രാ​മ്പ്ര റോ​ഡി​ന് സ​മീ​പം ശ​നി​യാ​ഴ്ച വൈ​കീ​ട്ട് അ​ഞ്ചോ​ടെ​യാ​ണ് സം​ഭ​വം. പേ​രാ​മ്പ്ര പൈ​തോ​ത്ത് വ​ള​യം​ക​ണ്ട​ത്ത് ജി​നീ​ഷി​നെ​യാ​ണ് കാ​റി​ൽ സ​ഞ്ച​രി​ച്ച നാ​ലം​ഗ​സം​ഘം ക്രൂ​ര​മാ​യി മ​ർ​ദി​ച്ച് അ​വ​ശ​നാ​ക്കി ഉ​പേ​ക്ഷി​ച്ച​ത്.

## Article Content

**പ​യ്യോ​ളി:** പ​ട്ടാ​പ്പ​ക​ൽ ന​ഗ​ര​ഹൃ​ദ​യ​ത്തി​ൽ യു​വാ​വി​നെ ക്വ​ട്ടേ​ഷ​ൻ സം​ഘം മ​ർ​ദി​ച്ച് റോ​ഡ​രി​കി​ൽ ര​ക്തം വാ​ർ​ന്ന നി​ല​യി​ൽ ത​ള്ളി. പ​യ്യോ​ളി പേ​രാ​മ്പ്ര റോ​ഡി​ന് സ​മീ​പം ശ​നി​യാ​ഴ്ച വൈ​കീ​ട്ട് അ​ഞ്ചോ​ടെ​യാ​ണ് സം​ഭ​വം. പേ​രാ​മ്പ്ര പൈ​തോ​ത്ത് വ​ള​യം​ക​ണ്ട​ത്ത് ജി​നീ​ഷി​നെ​യാ​ണ് കാ​റി​ൽ സ​ഞ്ച​രി​ച്ച നാ​ലം​ഗ​സം​ഘം ക്രൂ​ര​മാ​യി മ​ർ​ദി​ച്ച് അ​വ​ശ​നാ​ക്കി ഉ​പേ​ക്ഷി​ച്ച​ത്.

മ​ർ​ദ​ന​മേ​റ്റ ജി​നീ​ഷ് പ​യ്യോ​ളി - പേ​രാ​മ്പ്ര റോ​ഡി​ലൂ​ടെ ജീ​വ​ര​ക്ഷാ​ർ​ഥം ഓ​ടി. അ​വ​ശ​നാ​യി വീ​ണ​തോ​ടെ നാ​ട്ടു​കാ​ർ ര​ക്ഷ​പ്പെ​ടു​ത്തി ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. അ​വ​ശ​നാ​യി നി​ല​വി​ളി​ച്ചോ​ടു​ന്ന യു​വാ​വി​നെ ക​ണ്ട് നാ​ട്ടു​കാ​രും പി​ന്നാ​ലെ പോ​വു​ക​യാ​യി​രു​ന്നു.

ആ​ക്ര​മി​ക​ൾ പി​ന്നി​ലു​ണ്ടെ​ന്ന ഭ​യ​ത്തി​ൽ സ​മീ​പ​ത്തെ വീ​ടു​ക​ളി​ലേ​ക്ക് ജി​നീ​ഷ് ഓ​ടി​ക്ക​യ​റി​യെ​ങ്കി​ലും സു​ര​ക്ഷി​ത​മ​ല്ലെ​ന്ന തോ​ന്ന​ലി​ൽ വീ​ണ്ടും റോ​ഡി​ലൂ​ടെ ഓ​ടി. ഒ​ടു​വി​ൽ നെ​ല്ലേ​രി മാ​ണി​ക്കോ​ത്ത് ക്ഷേ​ത്ര​ത്തി​ന് സ​മീ​പം റോ​ഡ​രി​കി​ൽ ത​ള​ർ​ന്ന് വീ​ഴു​ക​യാ​യി​രു​ന്നു.

തു​ട​ർ​ന്ന് നാ​ട്ടു​കാ​ർ പ​യ്യോ​ളി പൊ​ലീ​സി​നെ വി​വ​ര​മ​റി​യി​ച്ചു. സി.​ഐ കെ.​സി. സു​ഭാ​ഷ് ബാ​ബു​വി​ന്റെ നേ​തൃ​ത്വ​ത്തി​ൽ പൊ​ലീ​സ് സ്ഥ​ല​ത്തെ​ത്തി. പ​ണ​മി​ട​പാ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​ശ്ന​മാ​ണ് ആ​ക്ര​മ​ണ​ത്തി​ന്റെ കാ​ര​ണ​മെ​ന്ന് ക​രു​തു​ന്നു. പേ​രാ​മ്പ്ര​യി​ലെ ബാ​റി​ൽ​വെ​ച്ച് പ​രി​ച​യ​പ്പെ​ട്ട​വ​രാ​ണ് കാ​റി​ൽ​വെ​ച്ച് മ​ർ​ദി​ച്ച​തെ​ന്ന് ജി​നീ​ഷ് പ​റ​യു​ന്നു.

സു​ഹൃ​ത്തു​മാ​യി ബ​ന്ധ​പ്പെ​ട്ട് വി​ദേ​ശ​ത്തു​ണ്ടാ​യ പ​ണ​മി​ട​പാ​ടി​ന്റെ പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കാ​നാ​ണ് സം​ഘം എ​ത്തി​യ​ത്. തു​ട​ർ​ന്ന് നാ​ലം​ഗ​സം​ഘം കാ​റി​ൽ ക​യ​റ്റു​ക​യും പ​യ്യോ​ളി​യി​ലെ​ത്തും​വ​രെ മ​ർ​ദി​ച്ചു​വെ​ന്നും ബി​യ​ർ കു​പ്പി കൊ​ണ്ട് ത​ല​ങ്ങും വി​ല​ങ്ങും ത​ല​ക്ക​ടി​ച്ചു​വെ​ന്നും ജി​നീ​ഷ് പ​റ​ഞ്ഞു. പ​രി​ക്കേ​റ്റ ജി​നീ​ഷി​നെ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/148599/a-young-man-was-beaten-up-by-the-quotation-sangh-in-the-heart-of-pattappakal-darik-was-pushed-to-a-bleeding-state)