---
title: "പ്രവാസി സംഘം മെമ്പർഷിപ്പ് ക്യാമ്പയിൻ ഉദ്‌ഘാടനം ചെയ്തു"
english_title: "Kalpetta"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/148770/kalpetta"
published_at: "2023-09-25T09:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65110981f01a0_IMG-20230925-WA0008.jpg"
keywords: []
---

# പ്രവാസി സംഘം മെമ്പർഷിപ്പ് ക്യാമ്പയിൻ ഉദ്‌ഘാടനം ചെയ്തു

> **Lead Summary:** **കൽപറ്റ**: കേരള പ്രവാസി സംഘത്തിന്റെ 2023 ലെ ജില്ലയിലെ മെമ്പർഷിപ്പ് ക്യാമ്പയിൻ മുതിർന്ന പ്രവാസി ശ്രീധരൻ വാഴവറ്റക്ക് നൽകി കൊണ്ട് സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റിയംഗം പ്രശാന്ത് കൂട്ടാമ്പള്ളി ഉദ്‌ഘാടനം ചെയ്തു. കൽപറ്റ പി എ മുഹമ്മദ് സ്മാരക ഡിജിറ്റൽ ഹാളിൽ ചേർന്ന യോഗത്തിൽ ജില്ലാ പ്രസിഡന്റ് കെ കെ നാണു അധ്യക്ഷത വഹിച്ചു.

## Article Content

**കൽപറ്റ**: കേരള പ്രവാസി സംഘത്തിന്റെ 2023 ലെ ജില്ലയിലെ മെമ്പർഷിപ്പ് ക്യാമ്പയിൻ മുതിർന്ന പ്രവാസി ശ്രീധരൻ വാഴവറ്റക്ക് നൽകി കൊണ്ട് സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റിയംഗം പ്രശാന്ത് കൂട്ടാമ്പള്ളി ഉദ്‌ഘാടനം ചെയ്തു. കൽപറ്റ പി എ മുഹമ്മദ് സ്മാരക ഡിജിറ്റൽ ഹാളിൽ ചേർന്ന യോഗത്തിൽ ജില്ലാ പ്രസിഡന്റ് കെ കെ നാണു അധ്യക്ഷത വഹിച്ചു.

ജില്ലാ സെക്രട്ടറി അഡ്വ: സരുൺ മാണി സ്വാഗതം പറഞ്ഞു. കെ ടി അലി, മുഹമ്മദ് പഞ്ചാര, പി ടി മൻസൂർ, സലിം കൂരിയാടൻ, സി കെ ഷംസുദ്ദീൻ എന്നിവർ സംസാരിച്ചു. ജില്ലയിൽ കാൽ ലക്ഷം പ്രവാസികളെ അംഗങ്ങളാക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/148770/kalpetta)