---
title: "അടയ്ക്കാത്തോട് സെന്റ്. ജോസഫ്സ് ഹൈസ്ക്കൂളിൽ കായിക മേളയ്ക്ക് തുടക്കം "
english_title: "Adakkathode"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/148855/adakkathode"
published_at: "2023-09-25T14:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65114ad340718_Screenshot_2023-09-25-14-13-29-49_40deb401b9ffe8e1df2f1cc5ba480b12.jpg"
keywords: []
---

# അടയ്ക്കാത്തോട് സെന്റ്. ജോസഫ്സ് ഹൈസ്ക്കൂളിൽ കായിക മേളയ്ക്ക് തുടക്കം 

> **Lead Summary:** **അടയ്ക്കാത്തോട്**: സെന്റ്. ജോസഫ്സ് ഹൈസ്ക്കൂളിൽ ഈ വർഷത്തെ സ്കൂൾ കായിക മേളയ്ക്ക് തുടക്കം കുറിച്ചു. ഉദ്ഘാടന സമ്മേളനത്തിൽ സ്കൂൾ മാനേജർ ഫാദർ സെബിൻ ഐക്കരത്താഴത്ത് അധ്യക്ഷത വഹിച്ചു.

## Article Content

**അടയ്ക്കാത്തോട്**: സെന്റ്. ജോസഫ്സ് ഹൈസ്ക്കൂളിൽ ഈ വർഷത്തെ സ്കൂൾ കായിക മേളയ്ക്ക് തുടക്കം കുറിച്ചു. ഉദ്ഘാടന സമ്മേളനത്തിൽ സ്കൂൾ മാനേജർ ഫാദർ സെബിൻ ഐക്കരത്താഴത്ത് അധ്യക്ഷത വഹിച്ചു.

കേളകം ഗ്രാമ പഞ്ചായത്ത് മെമ്പർ തോമസ് പുളിക്കക്കണ്ടം ഉദ്ഘാടനം ചെയ്തു. പി.റ്റി.എ പ്രസിഡന്റ് ജിജി മുതുകാട്ടിൽ , വൈസ് പ്രസിഡന്റ് നേഹി പുളിക്കക്കണ്ടം, മദർ പി.ടി.എ പ്രസിഡന്റ് ജസ്റ്റീന കാരിക്കശ്ശേരി , എച്ച് എം ഇൻ – ചാർജ്ജ് റിജോയി എം എം സ്റ്റാഫ് സെക്രട്ടറി ജോസ് സ്റ്റീഫൻ എന്നിവർ സംസാരിച്ചു. പാറത്തോട് മിനി സ്റ്റേഡിയത്തിൽ വെച്ചു നടത്തിയ മേളയിൽ മൂന്ന് ഹൗസുകളിലായി 200 ഓളം കുട്ടികൾ മാറ്റുരച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/148855/adakkathode)