---
title: "കുറുമാത്തൂർ പഞ്ചായത്ത് സമ്പൂർണ ഡിജിറ്റൽ സാക്ഷരതാ പ്രഖ്യാപനം നടത്തി"
english_title: "Karumathur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/148862/karumathur"
published_at: "2023-09-25T14:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65114e5280dd0_IMG-20230925-WA0213.jpg"
keywords: []
---

# കുറുമാത്തൂർ പഞ്ചായത്ത് സമ്പൂർണ ഡിജിറ്റൽ സാക്ഷരതാ പ്രഖ്യാപനം നടത്തി

> **Lead Summary:** **കുറുമാത്തൂർ**: പഞ്ചായത്ത് സമ്പൂർണ ഡിജിറ്റൽ സാക്ഷരതാ പ്രഖ്യാപനം കരിമ്പം ഐ.ടി.കെയിൽ വച്ച് നടത്തി എം.വി ഗോവിന്ദൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. ഇടം എന്ന പേരിലാണ് തളിപ്പറമ്പ് നിയോജക മണ്ഡലത്തിൽ സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരത യജ്ഞം നടപ്പിലാക്കുന്നത്.

## Article Content

**കുറുമാത്തൂർ**: പഞ്ചായത്ത് സമ്പൂർണ ഡിജിറ്റൽ സാക്ഷരതാ പ്രഖ്യാപനം കരിമ്പം ഐ.ടി.കെയിൽ വച്ച് നടത്തി എം.വി ഗോവിന്ദൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. ഇടം എന്ന പേരിലാണ് തളിപ്പറമ്പ് നിയോജക മണ്ഡലത്തിൽ സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരത യജ്ഞം നടപ്പിലാക്കുന്നത്.

സംസ്ഥാന സർക്കാർ കൈറ്റ്, സാക്ഷരതാ മിഷൻ എന്നിവയുടെ സഹകരണത്തോടെ തളിപ്പറമ്പ് മണ്ഡലത്തിലെ 7 പഞ്ചായത്തുകളിലും രണ്ട് നഗരസഭകളിലുമാണ് പദ്ധതി നടപ്പിലാക്കുന്നത്. പഞ്ചായത്ത് പ്രസിഡൻ്റ് വി.എം സീന അധ്യക്ഷത വഹിച്ചു. ടി.പി പ്രസന്ന ഭരണഘടനയുടെ ആമുഖം ചൊല്ലിക്കൊടുത്തു.

പി.വി വിജയൻ റിപ്പോർട്ട് അവതരിപ്പിച്ചു. എ.ജി ഒലിന പ്രശംസാ പത്രം കൈമാറലും സി.എം കൃഷ്ണൻ സർട്ടിഫിക്കറ്റ് വിതരണവും ലിറ്റിൽ കൈറ്റ്സ് സ്കൂളുകൾക്കുള്ള ഉപഹാരം കെ.സി ഹരികൃഷ്ണനും അൻവർ സാദത്ത് ഇടം വെബ്സൈറ്റ് ഉദ്ഘാടനവും നിർവ്വഹിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/148862/karumathur)