---
title: "ജ്ഞാ​ന​പീ​ഠ പു​ര​സ്‌​കാ​ര​ങ്ങ​ള്‍ പ്ര​ഖ്യാ​പി​ച്ചു"
english_title: "Announcements of Jnana Peetha Puraskar"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/14894/announcements-of-jnana-peetha-puraskar"
published_at: "2021-12-07T15:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61af33914b82c_images - 2021-12-07T154225.223.jpeg"
keywords: []
---

# ജ്ഞാ​ന​പീ​ഠ പു​ര​സ്‌​കാ​ര​ങ്ങ​ള്‍ പ്ര​ഖ്യാ​പി​ച്ചു

> **Lead Summary:** ന്യൂ​ഡ​ൽ​ഹി: ജ്ഞാ​ന​പീ​ഠ പു​ര​സ്‌​കാ​ര​ങ്ങ​ള്‍ പ്ര​ഖ്യാ​പി​ച്ചു. ക​ഴി​ഞ്ഞ വ​ര്‍​ഷ​ത്തെ​യും ഈ ​വ​ര്‍​ഷ​ത്തെ​യും പു​ര​സ്‌​കാ​ര​ങ്ങ​ളാ​ണ് പ്ര​ഖ്യാ​പി​ച്ച​ത്.

## Article Content

ന്യൂ​ഡ​ൽ​ഹി: ജ്ഞാ​ന​പീ​ഠ പു​ര​സ്‌​കാ​ര​ങ്ങ​ള്‍ പ്ര​ഖ്യാ​പി​ച്ചു. ക​ഴി​ഞ്ഞ വ​ര്‍​ഷ​ത്തെ​യും ഈ ​വ​ര്‍​ഷ​ത്തെ​യും പു​ര​സ്‌​കാ​ര​ങ്ങ​ളാ​ണ് പ്ര​ഖ്യാ​പി​ച്ച​ത്.

ആ​സാ​മീ​സ് സാ​ഹി​ത്യ​കാ​ര​ന്‍ നീ​ല്‍​മ​ണി ഫൂ​ക്ക​നാ​ണ് ക​ഴി​ഞ്ഞ വ​ര്‍​ഷ​ത്തെ ജ്ഞാ​ന​പീ​ഠം പു​ര​സ്‌​കാ​ര​ത്തി​ന് അ​ര്‍​ഹ​നാ​യ​ത്. ഈ ​വ​ര്‍​ഷ​ത്തെ ജ്ഞാ​ന​പീ​ഠം പു​ര​സ്‌​കാ​രം കൊ​ങ്ക​ണി സാ​ഹി​ത്യ​കാ​ര​ന്‍ ദാ​മോ​ദ​ര്‍ മോ​സോ​ക്കാ​ണ്.

സൂ​ര്യ ഹേ​നു ന​മി ആ​ഹേ ഈ ​നൊ​ടി​യേ​ദി, ഗു​ലാ​പി ജ​മു​ര്‍ ല​ഗ്‌​ന, കോ​ബി​ത തു​ട​ങ്ങി ശ്ര​ദ്ധേ​യ​മാ​യ നി​ര​വ​ധി ര​ച​ന​ക​ള്‍ നീ​ൽ​മ​ണി ഫൂ​ക്ക​ന്‍റേ​താ​യി പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്. ക​വി​താ സ​മാ​ഹ​ര​മാ​യ കോ​ബി​ത 1981ല്‍ ​അ​സം സാ​ഹി​ത്യ അ​ക്കാ​ദ​മി അ​വാ​ഡി​ന് അ​ർ​ഹ​മാ​യി. 1990ല്‍ ​പ​ത്മ​ശ്രീ അ​വാ​ര്‍​ഡ് ന​ല്‍​കി രാ​ജ്യം ആ​ദ​രി​ച്ച വ്യ​ക്തി​യാ​ണ് നീ​ൽ​മ​ണി ഫൂ​ക്ക​ൻ.

കൊ​ങ്കി​ണി സാ​ഹി​ത്യ​കാ​ര​നാ​ണ് ദാ​മോ​ദ​ർ മോ​സോ. കാ​ര്‍​മ​ലി​ന്‍ എ​ന്ന നോ​വ​ലി​ന് 1983ല്‍ ​സാ​ഹി​ത്യ അ​ക്കാ​ദ​മി അ​വാ​ര്‍​ഡ് ഇ​ദ്ദേ​ഹ​ത്തെ തേ​ടി​യെ​ത്തി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/14894/announcements-of-jnana-peetha-puraskar)