---
title: "#kalpetta | ഒക്ടോബർ ഒന്ന് വയോജന ദിനം ആചരിക്കും:  സീനിയർ സിറ്റിസൺസ് ഫ്രണ്ട് വെൽഫയർ അസോഷിയേഷൻ "
english_title: "Kalpetta"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/148976/kalpetta"
published_at: "2023-09-26T05:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6512240db6f13_Picsart_23-09-26_05-51-13-697.jpg"
keywords: []
---

# #kalpetta | ഒക്ടോബർ ഒന്ന് വയോജന ദിനം ആചരിക്കും:  സീനിയർ സിറ്റിസൺസ് ഫ്രണ്ട് വെൽഫയർ അസോഷിയേഷൻ 

> **Lead Summary:** **കൽപ്പറ്റ**: ഒക്ടോബർ ഒന്ന് വയോജന ദിനം സമുചിതമായ ചരിക്കാൻ സീനിയർ സിറ്റിസൺ സ് ഫ്രണ്ട് വെൽഫയർ അസോഷിയേഷൻ ജില്ലാ കമ്മിറ്റി യോഗം തീരുമാനിച്ചു. അന്നേ ദിവസം പ്രധാന കേന്ദ്രങ്ങളിൽ പതാക ഉയർത്താനും വയോജന സംഗമങ്ങൾ നടത്താനും തീരുമാനിച്ചു.

## Article Content

**കൽപ്പറ്റ**: ഒക്ടോബർ ഒന്ന് വയോജന ദിനം സമുചിതമായ ചരിക്കാൻ സീനിയർ സിറ്റിസൺ സ് ഫ്രണ്ട് വെൽഫയർ അസോഷിയേഷൻ ജില്ലാ കമ്മിറ്റി യോഗം തീരുമാനിച്ചു. അന്നേ ദിവസം പ്രധാന കേന്ദ്രങ്ങളിൽ പതാക ഉയർത്താനും വയോജന സംഗമങ്ങൾ നടത്താനും തീരുമാനിച്ചു.

പ്രസിഡണ്ട് ജോസഫ് മാണിശ്ശേരി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി സി. പ്രഭാകരൻ പ്രവർത്തന റിപ്പോർട്ടതരിപ്പിച്ചു. സംസ്ഥാനകമ്മിറ്റിയംഗം സി.കെ. ഉണ്ണികൃഷ്ണൻ മാസ്റ്റർ സംസാരിച്ചു. പ്രശസ്ത ചലചിത്രസംവിധായകൻ കെ.ജി ജോർജ്, മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.വി ബാലചന്ദ്രൻ, അസോസിയേഷനിലെ അംഗമായ ഗോപിനാഥൻ എന്നിവരുടെ വേർപാടിൽ അനുശോചനം രേഖപ്പെടുത്തി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/148976/kalpetta)