---
title: "#Kodiyeri balakrishnan | സഖാവ് കോടിയേരി ബാലകൃഷ്ണൻ്റെ ശില്പം ഒരുങ്ങുന്നു"
english_title: "Kodiyeri Balakrishnan"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/149026/kodiyeri-balakrishnans"
published_at: "2023-09-26T10:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65126737b35be_Screenshot_2023-09-26-10-31-48-31_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# #Kodiyeri balakrishnan | സഖാവ് കോടിയേരി ബാലകൃഷ്ണൻ്റെ ശില്പം ഒരുങ്ങുന്നു

> **Lead Summary:** **കോടിയേരി**: കോടിയേരി ബാലകൃഷ്ണൻ്റെ ഓർമ്മയ്കായി ശില്പം ഒരുങ്ങുന്നു. കേരളത്തിൻ്റെ മുൻ ആഭ്യന്തര വകപ്പ് മന്ത്രിയും, കമ്യൂണിസ്റ്റ് നേതാവുമായ കേടിയേരിയുടെ രണ്ട് അടി നീളവും 2 അടി വീതിയും വരുന്ന ശില്പം വെങ്കല നിറത്തിൽ ഫൈബർ ഗ്ലാസ് മെറ്റലിലാണ് നിർമ്മിച്ചത്.വിദേശ രാജ്യങ്ങളിലടക്കം നിരവധി ശില്പങ്ങൾ നിർമ്മിച്ച് ശ്രദ്ധേയനായ ശില്പി ചിത്രൻ കുഞ്ഞിമംഗലമാണ് ശില്പം നിർമ്മിച്ചിരിക്കുന്നത്.

## Article Content

**കോടിയേരി**: കോടിയേരി ബാലകൃഷ്ണൻ്റെ ഓർമ്മയ്കായി ശില്പം ഒരുങ്ങുന്നു. കേരളത്തിൻ്റെ മുൻ ആഭ്യന്തര വകപ്പ് മന്ത്രിയും, കമ്യൂണിസ്റ്റ് നേതാവുമായ കേടിയേരിയുടെ രണ്ട് അടി നീളവും 2 അടി വീതിയും വരുന്ന ശില്പം വെങ്കല നിറത്തിൽ ഫൈബർ ഗ്ലാസ് മെറ്റലിലാണ് നിർമ്മിച്ചത്.വിദേശ രാജ്യങ്ങളിലടക്കം നിരവധി ശില്പങ്ങൾ നിർമ്മിച്ച് ശ്രദ്ധേയനായ ശില്പി ചിത്രൻ കുഞ്ഞിമംഗലമാണ് ശില്പം നിർമ്മിച്ചിരിക്കുന്നത്.

ചിരിച്ച മുഖമുള്ള ധീര സഖാവിൻ്റെ ശില്പം അദ്ദേഹത്തിൻ്റെ കുടുംബത്തിന് നൽകും. സ.കോടിയേരി വിടവാങ്ങിയത് 2022 ഒക്ടോബർ ഒന്നാം തീയതിയാണ്. കോടിയേരിയുടെ ഫോട്ടോസും വീഡിയോസുമാണ് ശില്പ നിർമ്മണത്തിനു് ആധാരമായത്. കളിമണ്ണിൽ മോഡൽ നിർമ്മിച്ച് പ്ലാസ്റ്റർ ഓഫ് പാരീസിൽ മോൾഡ് ചെയ്ത് ഫൈബർ ഗ്ലാസ് മെറ്റലിലാണ് പൂർത്തീകരിച്ചത്.

രണ്ട് മാസത്തോളം സമയമെടുത്താണ് ശില്പം നിർമ്മിച്ചത്. ശില്പി ചിത്രൻ നിർമ്മിച്ച പൊതു ശില്പങ്ങൾ സ.കോടിയേരി അനാച്ഛാദനം നിർവ്വഹിച്ചിരുന്നു. അദ്ദേഹവുമായുള്ള ബന്ധം ശില്പ നിർമ്മാണം കൂടുതൽ മികച്ച താക്കാൻ സാധ്യമായി. ഗാന്ധിജി, എ.കെ.ജി, ഇ.എം.എസ്, ശ്രീനാരായണ ഗുരു ബി ആർ അംബേദ്കർ ,ഇമ്പിച്ചിബാവ, സ്വാമി വിവേകാനന്ദൻ ,എഴുത്തച്ഛൻ എന്നിവ ഇതിന് മുമ്പ് നിർമ്മിച്ച പ്രധാനപ്പെട്ട ശില്പങ്ങളാണ്.

ഇന്ത്യൻ പാർലമെൻ്റിൽ സ്ഥാപിച്ച എ.കെ.ജി യുടെ പൂർണ്ണകായ വെങ്കല ശില്പം നിർമ്മിച്ചത് ചിത്രൻ്റെ പിതാവ് ശില്പി കഞ്ഞിമംഗലം നാരായണൻ മാസ്റ്ററാണ്. ശില്പകലാരംഗത്ത് നിരവധി പുരസ്ക്കാരങ്ങളും ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.ചിത്ര കെ, കിഷോർ കെ.വി, സുദർശൻ എന്നിവർ ശില്പ നിർമ്മാണത്തിൽ സഹായികളായി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/149026/kodiyeri-balakrishnans)