---
title: "കാറിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു"
english_title: "He was hit by a car and died while undergoing treatment"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/149076/he-was-hit-by-a-car-and-died-while-undergoing-treatment"
published_at: "2023-09-26T12:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/651282eee10f5_IMG-20230926-WA0244.jpg"
keywords: []
---

# കാറിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു

> **Lead Summary:** **കാക്കയങ്ങാട്**: കാറിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു. കാക്കയങ്ങാട് പാല സ്വദേശി എ. മുകുന്ദനാണ് മരിച്ചത്. ഈ മാസം പതിനഞ്ചാം തീയതി ഉച്ചയ്ക്ക് ഒരു മണിയോടെ ആയിരുന്നു മുകുന്ദനെ കാക്കയങ്ങാട് ടൗണിൽ വെച്ച് കാറിടിച്ചത്.

## Article Content

**കാക്കയങ്ങാട്**: കാറിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു. കാക്കയങ്ങാട് പാല സ്വദേശി എ. മുകുന്ദനാണ് മരിച്ചത്. ഈ മാസം പതിനഞ്ചാം തീയതി ഉച്ചയ്ക്ക് ഒരു മണിയോടെ ആയിരുന്നു മുകുന്ദനെ കാക്കയങ്ങാട് ടൗണിൽ വെച്ച് കാറിടിച്ചത്.

കാലിന് ഗുരുതരമായി പരിക്കേറ്റ മുകുന്ദൻ കണ്ണൂർ ജില്ല ആശുപത്രിയിൽ ചികിത്സയിലിരുന്നു. കാക്കയങ്ങാട് ടൗണിൽ ലോട്ടറി വിൽപനക്കാരനായിരുന്നു. ഗീതയാണ് മരിച്ച മുകുന്ദന്റെ ഭാര്യ. നന്ദന,നയന എന്നിവർ മക്കളാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/149076/he-was-hit-by-a-car-and-died-while-undergoing-treatment)