---
title: "സ്ത്രീയുടെ സ്വർണവും പണവും കവർന്നയാളെ കണ്ണൂർ ടൗൺ പോലീസ് അറസ്റ്റ് ചെയ്തു"
english_title: "Kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/149084/kannur"
published_at: "2023-09-26T12:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65128934840d4_IMG-20230926-WA0253.jpg"
keywords: []
---

# സ്ത്രീയുടെ സ്വർണവും പണവും കവർന്നയാളെ കണ്ണൂർ ടൗൺ പോലീസ് അറസ്റ്റ് ചെയ്തു

> **Lead Summary:** ഇക്കഴിഞ്ഞ സെപ്റ്റംബർ ഇരുപത്തി നാലാം തിയതിയാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. കണ്ണൂർ പ്ലാസാ ജംഗ്ഷനിൽ ഉള്ള ഹോട്ടലിൽ വെച്ച് സ്ത്രീയുടെ പരിചയക്കാരനായ ആൾ സ്വർണവും പണവും മൊബൈൽ ഫോണും രേഖകളും അടങ്ങിയ ബാഗുമെടുത്ത് കടന്നുകളയുകയായിരുന്നു.

## Article Content

ഇക്കഴിഞ്ഞ സെപ്റ്റംബർ ഇരുപത്തി നാലാം തിയതിയാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. കണ്ണൂർ പ്ലാസാ ജംഗ്ഷനിൽ ഉള്ള ഹോട്ടലിൽ വെച്ച് സ്ത്രീയുടെ പരിചയക്കാരനായ ആൾ സ്വർണവും പണവും മൊബൈൽ ഫോണും രേഖകളും അടങ്ങിയ ബാഗുമെടുത്ത് കടന്നുകളയുകയായിരുന്നു.

രണ്ടുമാസം മുമ്പ് പത്രത്തിൽ വിവാഹ പരസ്യം കണ്ട് വിളിച്ചാണ് സ്ത്രീ ഇയാളുമായി പരിചയപെടുന്നത് പിന്നീട് സ്ത്രീയെ പാലക്കാട്‌ നിന്നും കണ്ണൂരിലെത്തിച്ചാണ് ബാഗ് കവർന്നത്. ബിജു ആന്റണി, വയസ്സ് 43, വെള്ളോറ, മാതമംഗലം എന്നയാളെയാണ് കണ്ണൂർ ടൗൺ പോലീസ് പിടികൂടിയത്.

ഇയാൾക്ക് മറ്റ് വിവിധ സ്റ്റേഷനുകളിൽ നിരവധി കേസുകൾ നിലവിലുണ്ട്. കണ്ണൂർ ടൗൺ പോലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ ബിനു മോഹന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് ഇയാളെ പിടികൂടിയത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/149084/kannur)