---
title: "#Kelakam | കേളകം സെന്‍റ് തോമസ് ഹയര്‍ സെക്കണ്ടറി സ്കൂളില്‍ ശാസ്ത്രമേള സംഘടിപ്പിച്ചു."
english_title: "Kelakam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/149124/kelakam"
published_at: "2023-09-26T14:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65129f11515db_Picsart_23-09-26_14-33-29-481.jpg"
keywords: []
---

# #Kelakam | കേളകം സെന്‍റ് തോമസ് ഹയര്‍ സെക്കണ്ടറി സ്കൂളില്‍ ശാസ്ത്രമേള സംഘടിപ്പിച്ചു.

> **Lead Summary:** **കേളകം**: കുട്ടികളിലെ ശാസ്ത്രാവബോധവും കരകൗശലമികവും വളര്‍ത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായി കേളകം സെന്‍റ് തോമസ് ഹൈസ്കൂളില്‍ ശാസ്ത്രമേള സംഘടിപ്പിച്ചു. ശാസ്ത്ര- സാമൂഹ്യശാസ്ത്ര-ഗണിതശാസ്ത്ര ഐ ടി-പ്രവർത്തിപരിചയ ക്ലബ്ബുകളുടെ നേതൃത്വത്തിലാണ് മേള സംഘടിപ്പിച്ചത്.

## Article Content

**കേളകം**: കുട്ടികളിലെ ശാസ്ത്രാവബോധവും കരകൗശലമികവും വളര്‍ത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായി കേളകം സെന്‍റ് തോമസ് ഹൈസ്കൂളില്‍ ശാസ്ത്രമേള സംഘടിപ്പിച്ചു. ശാസ്ത്ര- സാമൂഹ്യശാസ്ത്ര-ഗണിതശാസ്ത്ര ഐ ടി-പ്രവർത്തിപരിചയ ക്ലബ്ബുകളുടെ നേതൃത്വത്തിലാണ് മേള സംഘടിപ്പിച്ചത്.

സ്കൂള്‍ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് മുന്‍ മേഖല പ്രസിഡന്‍റ് ആഗസ്തി ഇ ജെ നിർവഹിച്ചു. പിടിഎ വൈസ് പ്രസിഡണ്ട് സജീവ് വി കെ അധ്യക്ഷനായിരുന്നു.

സ്കൂൾ മാനേജർ ഫാ. വർഗീസ് കവണാട്ടേൽ അധ്യക്ഷത വഹിച്ചു. വിവിധ വിഭാഗങ്ങളിലായി നൂറിലധികം വിദ്യാർഥികൾ മത്സരങ്ങളിൽ പങ്കെടുത്തു.ഹെഡ്മാസ്റ്റർ എം വി മാത്യു സ്വാഗതവും പ്രോഗ്രാം കോഡിനേറ്റർ ഷീന ജോസ് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/149124/kelakam)