---
title: ""സ്നേഹക്കൂട്ട്"- വീടിന്റെ ശിലാസ്ഥാപനം നിർവ്വഹിച്ചു"
english_title: "Snehakoot"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/149153/snehakoot"
published_at: "2023-09-26T15:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6512b2296f26b_Picsart_23-09-26_15-57-15-459.jpg"
keywords: []
---

# "സ്നേഹക്കൂട്ട്"- വീടിന്റെ ശിലാസ്ഥാപനം നിർവ്വഹിച്ചു

> **Lead Summary:** **നിരവിൽപുഴ**: കുഞ്ഞോം എ യു പി സ്കൂളിന്റെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥിക്ക് നിർമിച്ച് കൊടുക്കുന്ന വീടിന്റെ ശിലാസ്ഥാപനം തൊണ്ടർനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അംബിക ഷാജി നിർവ്വഹിച്ചു.

## Article Content

**നിരവിൽപുഴ**: കുഞ്ഞോം എ യു പി സ്കൂളിന്റെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥിക്ക് നിർമിച്ച് കൊടുക്കുന്ന വീടിന്റെ ശിലാസ്ഥാപനം തൊണ്ടർനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അംബിക ഷാജി നിർവ്വഹിച്ചു.

ഗ്രാമപഞ്ചായത്ത് അംഗം ഗണേഷ് അധ്യക്ഷതവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം രമ്യ താരേഷ്, പ്രധാന അധ്യാപിക വനജ എൻ, അജേഷ് ആനന്ദ്, മുഹമ്മദ് റഷീദ് പി, സജീവൻ സി കെ, കേശവൻ പി, റസീന, പുഷ്പൻ, സിന്ധു ഹരികുമാർ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/149153/snehakoot)