---
title: "സിപിഐഎം  കേളകത്ത് ജനകീയപ്രതിഷേധം സംഘടിപ്പിച്ചു"
english_title: "Cpim janakeeyapradishedam at kelakam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/14916/cpim-janakeeyapradishedam-at-kelakam"
published_at: "2021-12-07T17:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61af48ab66fed_PicsArt_12-07-05.06.23.jpg"
keywords: []
---

# സിപിഐഎം  കേളകത്ത് ജനകീയപ്രതിഷേധം സംഘടിപ്പിച്ചു

> **Lead Summary:** കേളകം : മത ന്യൂനപക്ഷങ്ങൾക്കെതിരേ ആർ എസ് എസ് നേതൃത്യത്തിൽ ഇന്ത്യയിലാകെ നടത്തുന്ന കടന്നാക്രമണങ്ങൾക്കെതിരേ സിപിഐ എം നേതൃത്വത്തിൽ കേളകത്ത് ജനകീയപ്രതിഷേധം സംഘടിപ്പിച്ചു.

## Article Content

കേളകം : മത ന്യൂനപക്ഷങ്ങൾക്കെതിരേ ആർ എസ് എസ് നേതൃത്യത്തിൽ ഇന്ത്യയിലാകെ നടത്തുന്ന കടന്നാക്രമണങ്ങൾക്കെതിരേ സിപിഐ എം നേതൃത്വത്തിൽ കേളകത്ത് ജനകീയപ്രതിഷേധം സംഘടിപ്പിച്ചു.

പ്രകടനത്തിലും പൊതുസമ്മേളനത്തിലും നൂറുകണക്കിനാളുകൾ പങ്കെടുത്തു.

പൊതു സമ്മേളനം സി പി ഐ എം ജില്ലാ കമ്മിറ്റിയംഗം എം.വി.സരള ഉദ്ഘാടനം ചെയ്തു. ഏരിയാ സെക്രട്ടറി അഡ്വ.എം.രാജൻ അധ്യക്ഷനായിരുന്നു.വി.ജി.പത്മനാഭൻ കെ.ജെ.ജോസഫ് , സി.ടി .അനീഷ് എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/14916/cpim-janakeeyapradishedam-at-kelakam)