---
title: "കേളകം ടൗണിൽ സിസിടിവി ക്യാമറകൾ മിഴി തുറന്നു"
english_title: "Kelakam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/149166/kelakam"
published_at: "2023-09-26T17:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6512c1cd05e24_Picsart_23-09-26_17-01-34-493.jpg"
keywords: []
---

# കേളകം ടൗണിൽ സിസിടിവി ക്യാമറകൾ മിഴി തുറന്നു

> **Lead Summary:** **കേളകം**: ടൗണിൽ അക്രമങ്ങളും മോഷണങ്ങളും മയക്കുമരുന്ന് തുടങ്ങിയ ഉൽപ്പന്നങ്ങളുടെ ഉപയോഗവും സാമൂഹ്യ വിരുദ്ധരുടെ അഴിഞ്ഞാട്ടവും ശക്തമായി വർദ്ധിച്ച സാഹചര്യത്തിലാണ് സിസിടിവി സ്ഥാപിക്കാൻ നിർബന്ധിതരായത്.

## Article Content

**കേളകം**: ടൗണിൽ അക്രമങ്ങളും മോഷണങ്ങളും മയക്കുമരുന്ന് തുടങ്ങിയ ഉൽപ്പന്നങ്ങളുടെ ഉപയോഗവും സാമൂഹ്യ വിരുദ്ധരുടെ അഴിഞ്ഞാട്ടവും ശക്തമായി വർദ്ധിച്ച സാഹചര്യത്തിലാണ് സിസിടിവി സ്ഥാപിക്കാൻ നിർബന്ധിതരായത്.

വ്യാപാരി സംഘടനകളുടെയും വിവിധ ധനകാര്യ സ്ഥാപനങ്ങളുടെയും നാട്ടുകാരുടെയും കേളകം പോലീസിന്റെയും നേതൃത്വത്തിലാണ് കേളകം ടൗണിൽ സിസിടിവി സ്ഥാപിച്ചത്. ആറു വർഷത്തോളം ടൗണിൽ സിസിടിവി സ്ഥാപിക്കാനുള്ള ശ്രമം നടത്തിവരികയായിരുന്നു. മഞ്ഞളാംപുറം മുതൽ കേളകം വരെ എ എന്‍ പി ആർ ക്യാമറ അടക്കം 5 ലക്ഷം രൂപ ചിലവിൽ 13 ക്യാമറകളാണ് സ്ഥാപിച്ചത്.

തലശ്ശേരിയിലെ സതേൺ സെക്യൂരിറ്റിസ് ആണ് പ്രവർത്തി നടത്തിയത്. സിസിടിവി ക്യാമറകളുടെ ഉദ്ഘാടനം കണ്ണൂർ റൂറൽ ജില്ല പോലീസ് മേധാവി എം ഹേമലത ഐപിഎസ് നിർവഹിച്ചു. കൂടുതൽ സ്ഥലങ്ങളിലേക്ക് സിസിടിവികൾ വ്യാപിപ്പിക്കാനുള്ള നീക്കം നടത്തിവരികയാണ്.

അതിന്റെ ഒന്നാംഘട്ട ഉദ്ഘാടനമാണ് കേളകം പോലീസ് സ്റ്റേഷനിൽ നടന്നത്. സിസിടിവിയുടെ ഉദ്ഘാടന ചടങ്ങിൽ പേരാവൂർ സബ് ഡിവിഷൻ ഡിവൈഎസ്പി എ വി ജോൺ അധ്യക്ഷത വഹിച്ചു, കേളകം സബ് ഇൻസ്പെക്ടർ ജാൻസി മാത്യു സ്വാഗതം പറഞ്ഞു, ചടങ്ങിൽ മറ്റ് വ്യാപാരി സംഘടന പ്രതിനിധികളും പഞ്ചായത്ത് അധികൃതരും പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/149166/kelakam)