---
title: "ശിൽപശാല സംഘടിപ്പിച്ചു."
english_title: "Organized workshop. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/149190/organized-workshop"
published_at: "2023-09-26T19:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6512e07ed81e7_ms_kerala_(27).jpg"
keywords: []
---

# ശിൽപശാല സംഘടിപ്പിച്ചു.

> **Lead Summary:** **പേരാവൂർ:** മലബാർ ബി എഡ് കോളേജിലെ മനുഷ്യക്കടത്ത് വിരുദ്ധ ക്ലബ്ബുകളുടെ പ്രവർത്തനം അവലോകനം ചെയ്യുന്നതിനും അതിനെക്കുറിച്ച് കുട്ടികളെ ബോധവൽക്കരിക്കുന്നതിനുമായി ശിൽപശാല സംഘടിപ്പിച്ചു. ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയും, മലബാർ ബി എഡ് കോളേജും ഇന്റേണൽ ക്വാളിറ്റി അസ്സസ്മെന്റ് സെല്ലും സംയുക്തമായാണ് ശില്പശാല സംഘടിപ്പിച്ചത്.

## Article Content

**പേരാവൂർ:** മലബാർ ബി എഡ് കോളേജിലെ മനുഷ്യക്കടത്ത് വിരുദ്ധ ക്ലബ്ബുകളുടെ പ്രവർത്തനം അവലോകനം ചെയ്യുന്നതിനും അതിനെക്കുറിച്ച് കുട്ടികളെ ബോധവൽക്കരിക്കുന്നതിനുമായി ശിൽപശാല സംഘടിപ്പിച്ചു. ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയും, മലബാർ ബി എഡ് കോളേജും ഇന്റേണൽ ക്വാളിറ്റി അസ്സസ്മെന്റ് സെല്ലും സംയുക്തമായാണ് ശില്പശാല സംഘടിപ്പിച്ചത്.

മലബാർ ബി എഡ് കോളേജ് പ്രിൻസിപ്പൽ ഇന്ദു കെ മാത്യു അധ്യക്ഷനായ ചടങ്ങ് പേരാവൂർ പോലീസ് സർക്കിൾ ഇൻസ്‌പെക്ടർ ബിജോയ് എം എൻ ഉദ്ഘാടനം ചെയ്തു. ഡിജിറ്റൽ കാലഘട്ടത്തിലെ ഹ്യൂമൻ ട്രാഫിക്, ഓൺലൈൻ ചൂഷണം തുടങ്ങിയ വിഷയങ്ങളിൽ ലീഗൽ അതോറിറ്റി മെമ്പർ അഡ്വ. പ്രദീപ് കൈപ്പനാനിക്കൽ ക്ലാസെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/149190/organized-workshop)