---
title: "#Mvgovindhan| അരവിന്ദാക്ഷന്റെ അറസ്റ്റ് ഇഡിയുടെ പ്രതികാരം; എം.വി.ഗോവിന്ദൻ"
english_title: "Mvgovindhan"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/149258/mvgovindhan"
published_at: "2023-09-27T08:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65139bc46045e_Screenshot_20230927-083216_WhatsApp.jpg"
keywords: []
---

# #Mvgovindhan| അരവിന്ദാക്ഷന്റെ അറസ്റ്റ് ഇഡിയുടെ പ്രതികാരം; എം.വി.ഗോവിന്ദൻ

> **Lead Summary:**  കരുവന്നൂര്‍ ബാങ്ക് തട്ടിപ്പുകേസുമായി ബന്ധപ്പെട്ട് വടക്കാഞ്ചേരി നഗരസഭ സ്ഥിരം സമിതിയധ്യക്ഷനും സിപിഎം നേതാവുമായ പി.ആര്‍ അരവിന്ദാക്ഷനെ ഇഡി അറസ്റ്റ് ചെയ്തത് പ്രതികാര നടപടിയെന്ന് എം.വി ഗോവിന്ദന്‍. മര്‍ദനത്തിനും ഭീഷണിക്കുമെതിരെ പൊലീസില്‍ പരാതിപ്പെട്ടതിന്‍റെ പ്രതികാരമാണ് അറസ്റ്റെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

## Article Content

 കരുവന്നൂര്‍ ബാങ്ക് തട്ടിപ്പുകേസുമായി ബന്ധപ്പെട്ട് വടക്കാഞ്ചേരി നഗരസഭ സ്ഥിരം സമിതിയധ്യക്ഷനും സിപിഎം നേതാവുമായ പി.ആര്‍ അരവിന്ദാക്ഷനെ ഇഡി അറസ്റ്റ് ചെയ്തത് പ്രതികാര നടപടിയെന്ന് എം.വി ഗോവിന്ദന്‍. മര്‍ദനത്തിനും ഭീഷണിക്കുമെതിരെ പൊലീസില്‍ പരാതിപ്പെട്ടതിന്‍റെ പ്രതികാരമാണ് അറസ്റ്റെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സഹകരണമേഖലയെ തകര്‍ക്കുന്നതിനായുള്ള ബോധപൂര്‍വമായ പ്രവര്‍ത്തനം കേന്ദ്രസര്‍ക്കാര്‍ ഏജന്‍സിയെ കൊണ്ട് നടപ്പിലാക്കുകയാണ്. അതിന് വഴങ്ങാന്‍ പാര്‍ട്ടിക്ക് മനസില്ലെന്നും ശക്തമായ നടപടിയുമായി പാര്‍ട്ടി മുന്നോട്ട് പോകുമെന്നും അദ്ദേഹം വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/149258/mvgovindhan)