---
title: "ഏഷ്യൻ ഗെയിംസ് 25 മീറ്റർ പിസ്റ്റള്‍ ഷൂട്ടിങ്ങിൽ ഇന്ത്യയ്ക്ക് സ്വർണം"
english_title: "Asiangames "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/149297/asiangames"
published_at: "2023-09-27T10:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6513ba4c5c444_IMG-20230927-WA0009.jpg"
keywords: []
---

# ഏഷ്യൻ ഗെയിംസ് 25 മീറ്റർ പിസ്റ്റള്‍ ഷൂട്ടിങ്ങിൽ ഇന്ത്യയ്ക്ക് സ്വർണം

> **Lead Summary:** **ഹാങ്ചൗ**: ഏഷ്യൻ ​ഗെയിംസിൽ ഇന്ത്യയ്ക്ക് നാലാം സ്വർണം. വനിതകളുടെ 25 മീറ്റർ പിസ്റ്റള്‍ ഷൂട്ടിങ്ങിലാണ് ഇന്ത്യൻ സംഘം സ്വർണം നേടിയത്. മനു ഭാക്കർ, ഇഷ സിംഗ്, റിഥം സാംഗ്വാൻ സഖ്യമാണ് ഇന്ത്യയ്ക്ക് നാലാം സ്വർണം നേടിത്തന്നത്. 1759 പോയിന്റാണ് ഇന്ത്യൻ സംഘം നേടിയത്. ഒപ്പത്തിനൊപ്പം പൊരുതിയ ചൈനീസ് ടീം മൂന്ന് പോയിന്റ് പിന്നിലായി.

## Article Content

**ഹാങ്ചൗ**: ഏഷ്യൻ ​ഗെയിംസിൽ ഇന്ത്യയ്ക്ക് നാലാം സ്വർണം. വനിതകളുടെ 25 മീറ്റർ പിസ്റ്റള്‍ ഷൂട്ടിങ്ങിലാണ് ഇന്ത്യൻ സംഘം സ്വർണം നേടിയത്. മനു ഭാക്കർ, ഇഷ സിംഗ്, റിഥം സാംഗ്വാൻ സഖ്യമാണ് ഇന്ത്യയ്ക്ക് നാലാം സ്വർണം നേടിത്തന്നത്. 1759 പോയിന്റാണ് ഇന്ത്യൻ സംഘം നേടിയത്. ഒപ്പത്തിനൊപ്പം പൊരുതിയ ചൈനീസ് ടീം മൂന്ന് പോയിന്റ് പിന്നിലായി.

1756 പോയിന്റ് ചൈനീസ് സംഘം സ്വന്തമാക്കി. ദക്ഷിണ കൊറിയയ്ക്കാണ് മൂന്നാം സ്ഥാനം. ഷൂട്ടിങ്ങിൽ ഇന്ത്യ നേടുന്ന രണ്ടാമത്തെ മെഡലാണ് 25 മീറ്റർ പിസ്റ്റള്‍ ഷൂട്ടിങ്ങിൽ നേടിയത്. വനിതകളുടെ 50 മീറ്റർ റൈഫിൾ ത്രീ പൊസിഷനിൽ ഇന്ത്യൻ സംഘം വെള്ളിമെഡൽ സ്വന്തമാക്കിയിരുന്നു. സിഫ്റ്റ് കൗർ സമ്ര, ആഷി ചൗക്‌സി, മണിനി കൗശിക് എന്നിവരുടെ സംഘമാണ് ഇന്ത്യയ്ക്ക് ഏഷ്യൻ ​ഗെയിംസ് നാലാം ദിനത്തിലെ ആദ്യ മെഡൽ നേടിത്തന്നത്. 1764 പോയിന്റോടെയാണ് ഇന്ത്യൻ സംഘത്തിന് വെള്ളി മെഡൽ ലഭിച്ചത്. ഏഷ്യൻ ​ഗെയിംസിൽ ഇതുവരെ ഇന്ത്യയ്ക്ക് നാല് സ്വർണത്തോടെ 16 മെഡലുകളായി. അഞ്ച് വെള്ളിയും ഏഴ് വെങ്കലവും ഇന്ത്യൻ താരങ്ങൾ സ്വന്തമാക്കി കഴിഞ്ഞു. മെഡൽ പട്ടികയിൽ ഇന്ത്യ ഇപ്പോൾ ഏഴാം സ്ഥാനത്ത് തുടരുകയാണ്. ചൈനയാണ് പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ളത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/149297/asiangames)