പച്ചക്കറി ഉല്പാദനത്തിൽ സ്വയം പര്യാപ്തത കൈവരിക്കാനൊരുങ്ങി ആറളം ഗ്രാമ പഞ്ചായത്ത്

പച്ചക്കറി ഉല്പാദനത്തിൽ സ്വയം പര്യാപ്തത കൈവരിക്കാനൊരുങ്ങി ആറളം ഗ്രാമ പഞ്ചായത്ത്
Dec 7, 2021 06:49 PM | By Shyam

ഇരിട്ടി: പച്ചക്കറി ഉല്പാദനത്തിൽ സ്വയം പര്യാപ്തത കൈവരിക്കുന്നതിനായി ആറളം ഗ്രാമ പഞ്ചായത്ത് കൃഷിഭവൻ സമഗ്ര പദ്ധതി നടപ്പിലാക്കുന്നു. പോട്ടിംഗ് മിശ്രിതം നിറച്ച് പച്ചക്കറി തൈകളോട് കൂടിയ 20000 ഗ്രോ ബാഗുകൾ വിതരണം ചെയ്യുന്നതിലൂടെ 2000 കുടംബങ്ങളിലേക്ക് അവർക്കാവശ്യമായ പച്ചക്കറികൾ ഉല്പാദിപ്പിക്കുവാനാണ് പദ്ധതികൊണ്ട് ഉദ്ദേശിക്കുന്നത്.



ജൈവ കൃഷി പ്രോൽസാഹിപ്പിക്കുന്നതിനായി ഇതോടൊപ്പം ഹരിതകഷായം, ജീവാമൃതം എന്നിവ 4 ലീറ്റർ നൽകും ആകെ വിലയുടെ 25 ശതമാനം അടച്ചാൽ ഇവ കർഷകർക്ക് ലഭ്യമാകും. പച്ചക്കറി കൃഷിയിൽ കൃത്യമായ പരിചരണത്തിലൂടെ ഉല്പാദനം വർദ്ധിപ്പിക്കുന്നതിന് ടെസ്റ്റ് വില്ലേജ് എന്ന പദ്ധതി ഇതോടൊപ്പം നടത്തുകയാണ്.


തിരഞ്ഞെടുക്കപ്പെട്ട സ്കൂളുകൾ മറ്റ് സ്ഥാപനങ്ങൾ കർഷകരുടെ വീടുകൾ എന്നിവിടങ്ങളിലെ ടെറസ്സുകളിൽ 200 മാതൃകാ തോട്ടങ്ങൾ നടപ്പിലാക്കുന്നുണ്ട്. കൃഷി വകുപ്പ് പദ്ധതിയായ ഭാരതീയ പ്രകൃതി കൃഷി പദ്ധതിയുമായി കൂട്ടി യോജിപ്പിച്ച് കർഷകർക്കാവശ്യമായ മറ്റ് ജൈവ ഉല്പന്നങ്ങളും ലഭ്യമാക്കും.




ചുരുങ്ങിയ ചിലവിൽ ഡ്രിപ്പ് ഇറിഗേഷൻ ഉപയോഗിച്ച് ടെറസ്സിൽ പച്ചക്കറി കൃഷി ചെയ്യുന്നതിനുള്ള മാതൃകാ ടെറസ്സ് കൃഷി ആറളത്ത് കൃഷി അസിസ്റ്റന്റ് സി കെ സുമേഷ് സ്വന്തമായി ചെയ്യുന്നുണ്ട്. ഇത് നേരിൽ കണ്ട് കൂടുതൽ കർഷകർ ടെറസ്സ് കൃഷിയിലേക്ക് വന്നതും മേൽ പദ്ധതികൾ നടപ്പിലാക്കുന്നതിന് പ്രചോദനമായിട്ടുണ്ട്.




കർഷകർക്കാവശ്യമായ മാർഗ്ഗ നിർദ്ദേശങ്ങൾ ഫീൽഡ് തല പരിശോധന നടത്തി കൃഷിഭവൻ ജീവനക്കാർ നൽകി വരുന്നുണ്ട്. ടെറസ്സിലോ അടുക്കള തോട്ടത്തിലോ കൃഷി ചെയ്യാൻ താൽപര്യമുള്ള കർഷകർക്ക് ആറളം കൃഷിഭവനുമായോ ബന്ധപ്പെട്ട ബന്ധപ്പെടാവുന്നതാണ്. വാർഡ് മെമ്പർമാരുമായോ ബന്ധപ്പെടാം.




ടെറസ്സ് വില്ലേജ് പദ്ധതിയുടെ പഞ്ചായത്ത് തല ഉദ്ഘാടനം ഇടവേലി ഗവ. എൽപി സ്കൂളിൽ വെച്ച് ആറളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ പി രാജേഷ് നിർവഹിച്ചു. ചടങ്ങിൽ സ്ഥിരം സമിതി അദ്ധ്യക്ഷൻമാരായ ജോസ്സ് അന്ത്യാംകുളം,വൽസ ജോസ്സ്, ഇ സി അനീഷ് ഹെഡ് മാസ്റ്റർ ആഷിക് ബി ടി,കൃഷി അസിസ്റ്റന്റുമാരായ സി കെ സുമേഷ്, അക്ഷയ് രാജ് പി.ടി.എ പ്രസിഡന്റ് സൈനുൽ ആബിദ് നൗഷാദ് മാസ്റ്റർ തുടങ്ങിയവർ പങ്കെടുത്തു.






   

Aralam gramapanjayath

Next TV

Related Stories
ലോക്സഭാ തിരഞ്ഞെടുപ്പ്: 4900 എന്‍ എസ് എസ്, എസ് പി സി വളണ്ടിയര്‍മാര്‍ സജ്ജം

Apr 24, 2024 08:11 AM

ലോക്സഭാ തിരഞ്ഞെടുപ്പ്: 4900 എന്‍ എസ് എസ്, എസ് പി സി വളണ്ടിയര്‍മാര്‍ സജ്ജം

ലോക്സഭാ തിരഞ്ഞെടുപ്പ്: 4900 എന്‍ എസ് എസ്, എസ് പി സി വളണ്ടിയര്‍മാര്‍...

Read More >>
ജില്ലാ മണ്ണ് പരിശോധനാ ലാബില്‍ മണ്ണ് പരിശോധനക്ക് സംവിധാനം

Apr 24, 2024 08:06 AM

ജില്ലാ മണ്ണ് പരിശോധനാ ലാബില്‍ മണ്ണ് പരിശോധനക്ക് സംവിധാനം

ജില്ലാ മണ്ണ് പരിശോധനാ ലാബില്‍ മണ്ണ് പരിശോധനക്ക്...

Read More >>
പ്രവാസികൾക്ക് റേഡിയോ കേരളത്തിൻ്റെ ലോക്സഭ ഗ്യാലപ് പോൾ

Apr 24, 2024 01:28 AM

പ്രവാസികൾക്ക് റേഡിയോ കേരളത്തിൻ്റെ ലോക്സഭ ഗ്യാലപ് പോൾ

പ്രവാസികൾക്ക് റേഡിയോ കേരളത്തിൻ്റെ ലോക്സഭ ഗ്യാലപ്...

Read More >>
സേനകൾ ജില്ലയിൽ എത്തി; ജില്ലയിൽ സുരക്ഷ കടുക്കും

Apr 24, 2024 01:14 AM

സേനകൾ ജില്ലയിൽ എത്തി; ജില്ലയിൽ സുരക്ഷ കടുക്കും

സേനകൾ ജില്ലയിൽ എത്തി; ജില്ലയിൽ സുരക്ഷ...

Read More >>
റെയിൽവേ സ്‌റ്റേഷനുകളിൽ കൂടുതൽ ശുദ്ധജല കൂളറുകൾ

Apr 24, 2024 01:11 AM

റെയിൽവേ സ്‌റ്റേഷനുകളിൽ കൂടുതൽ ശുദ്ധജല കൂളറുകൾ

റെയിൽവേ സ്‌റ്റേഷനുകളിൽ കൂടുതൽ ശുദ്ധജല...

Read More >>
ആരോഗ്യ ഇൻഷുറൻസ് പോളിസി ഇനി ഏത് പ്രായത്തിൽ ഉള്ളവർക്കും

Apr 24, 2024 01:09 AM

ആരോഗ്യ ഇൻഷുറൻസ് പോളിസി ഇനി ഏത് പ്രായത്തിൽ ഉള്ളവർക്കും

ആരോഗ്യ ഇൻഷുറൻസ് പോളിസി ഇനി ഏത് പ്രായത്തിൽ...

Read More >>
Top Stories