---
title: "#Chandramukhi | മണിച്ചിത്രത്താഴിന്റെ തമിഴ് പതിപ്പായ ചന്ദ്രമുഖിയുടെ രണ്ടാം ഭാഗം നാളെ റിലീസാകുന്നു"
english_title: "Chandramukhi"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/149350/chandramukhi"
published_at: "2023-09-27T13:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6513de5a37c49_IMG-20230927-WA0155.jpg"
keywords: []
---

# #Chandramukhi | മണിച്ചിത്രത്താഴിന്റെ തമിഴ് പതിപ്പായ ചന്ദ്രമുഖിയുടെ രണ്ടാം ഭാഗം നാളെ റിലീസാകുന്നു

> **Lead Summary:** മണിച്ചിത്രത്താഴിന്റെ തമിഴ് പതിപ്പായ ചന്ദ്രമുഖിയുടെ രണ്ടാം ഭാഗം നാളെ റിലീസാകുന്നു. മലയാളസിനിമയിലെ എക്കാലത്തെയും ഹിറ്റ്ചിത്രങ്ങളിൽ ഒന്നായ മണിച്ചിത്രത്താഴിന്റെ തമിഴ് പതിപ്പായ ചന്ദ്രമുഖിയുടെ രണ്ടാം ഭാഗംനാളെ റിലീസാകുന്നു. രാഘവ ലോറൻസ് കങ്കണ റണാവത്ത് എന്നിവർ അഭിനയിച്ച് പി വാസു സംവിധാനം ചെയ്യുന്ന ചിത്രം സെപ്റ്റംബർ 28 ന് തിയേറ്ററുകളിലെത്തും.

## Article Content

മണിച്ചിത്രത്താഴിന്റെ തമിഴ് പതിപ്പായ ചന്ദ്രമുഖിയുടെ രണ്ടാം ഭാഗം നാളെ റിലീസാകുന്നു. മലയാളസിനിമയിലെ എക്കാലത്തെയും ഹിറ്റ്ചിത്രങ്ങളിൽ ഒന്നായ മണിച്ചിത്രത്താഴിന്റെ തമിഴ് പതിപ്പായ ചന്ദ്രമുഖിയുടെ രണ്ടാം ഭാഗംനാളെ റിലീസാകുന്നു. രാഘവ ലോറൻസ് കങ്കണ റണാവത്ത് എന്നിവർ അഭിനയിച്ച് പി വാസു സംവിധാനം ചെയ്യുന്ന ചിത്രം സെപ്റ്റംബർ 28 ന് തിയേറ്ററുകളിലെത്തും.

ലൈക്ക പ്രൊഡക്‌ഷൻസിന്റെ ബാനറിൽ സുബാസ്കരനാണ് 'ചന്ദ്രമുഖി 2' നിർമ്മിക്കുന്നത്. 2005ൽ റിലീസ് ചെയ്ത ചന്ദ്രമുഖി വൻ ഹിറ്റായിരുന്നു. രജനികാന്ത് നായകനായി അഭിനയിച്ച ചന്ദ്രമുഖിയിൽ സൗന്ദര്യയായിരുന്നു നായിക. 17 വർഷത്തിന് ശേഷമാണ് ഈ ചിത്രത്തിന് രണ്ടാം ഭാഗം ഒരുങ്ങുന്നത്. രണ്ടാം പതിപ്പിൽ രാഘവ ലോറൻസ് ആണ് നായകൻ.

ബോളിവുഡ് താരം കങ്കണ റണാവത്താണ് ചന്ദ്രമുഖിയായെത്തുക. ഒരിടവേളയക്കു ശേഷം കോമഡി രംഗത്തേക്ക് വടിവേലു തിരിച്ചെത്തുകയാണെന്ന ആകർഷണവും ചിത്രത്തിനുണ്ട്. ഗോകുലം മൂവിസാണ് കേരളത്തിലെയും തമിഴ് നാട്ടിലെയും വിതരണക്കാർ. മണിച്ചിത്രത്താഴിന്റെ തമിഴ് പതിപ്പായ ചന്ദ്രമുഖിയുടെ രണ്ടാംഭാഗമെന്ന നിലയിൽ മലയാളികളും ഏറെ പ്രതീക്ഷയോടെയാണ് ചന്ദ്രമുഖി 2 കാത്തിരിക്കുന്നത്. ആർ.ഡി രാജശേഖർ ഛായാഗ്രഹണം നിർവ്വഹിക്കുന്ന ഈ ചിത്രത്തിന്റെ ചിത്രത്തിന് സംഗീതം ഒരുക്കുന്നത് ഓസ്‌കാർ ജേതാവ് എം.എം കീരവാണിയാണ്.

കലാസംവിധാനം തോട്ട തരണി. ലക്ഷ്മി മേനോന്‍, മഹിമ നമ്പ്യാര്‍, രാധിക ശരത് കുമാര്‍, വിഘ്‌നേഷ്, രവിമരിയ, സൃഷ്ടി ഡാങ്കെ, സുഭിക്ഷ, വൈ ജി മഹേന്ദ്രന്‍, റാവു രമേഷ്, സായ് അയ്യപ്പന്‍, സുരേഷ് മേനോന്‍, ശത്രു, ടി എം കാര്‍ത്തിക് എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തിരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/149350/chandramukhi)