---
title: "വ്യാജരേഖ ചമച്ച്​ താലൂക്ക്​ ആശുപത്രിയിൽ ജോലി നേടാൻ ശ്രമിച്ച സർക്കാർ ജീവനക്കാരൻ അറസ്റ്റിൽ."
english_title: "A government employee was arrested for trying to get a job in a taluk hospital by forging documents. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/149633/a-government-employee-was-arrested-for-trying-to-get-a-job-in-a-taluk-hospital-by-forging-documents"
published_at: "2023-09-28T20:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65159686e3fe0_ms_kerala_(49).jpg"
keywords: []
---

# വ്യാജരേഖ ചമച്ച്​ താലൂക്ക്​ ആശുപത്രിയിൽ ജോലി നേടാൻ ശ്രമിച്ച സർക്കാർ ജീവനക്കാരൻ അറസ്റ്റിൽ.

> **Lead Summary:** **ആലപ്പുഴ: **വ്യാജരേഖ ചമച്ച്​ താലൂക്ക്​ ആശുപത്രിയിൽ ജോലി നേടാൻ ശ്രമിച്ച സർക്കാർ ജീവനക്കാരൻ അറസ്റ്റിൽ. പുളിങ്കുന്ന് താലൂക്ക് ആശുപത്രി ക്ലർക്ക്​ ആര്യാട് തെക്ക് പഞ്ചായത്ത് അവലൂക്കുന്ന് ഗുരുപുരം മുറിയിൽ ഗീതം വീട്ടിൽ മനു ആർ. കുമാറിനെയാണ്​ പുളിങ്കുന്ന് പൊലീസ്​ അറസ്​റ്റ്​ ​ചെയ്​തത്​. പുളിങ്കുന്ന് താലൂക്ക് ആശുപത്രിയിലെ ഔദ്യോഗിക സീലും ഓഫിസ് സീലും ഉപയോഗിച്ച് വ്യാജനിയമന ഉത്തരവ് ഉണ്ടാക്കിയെടുത്തായിരുന്നു തട്ടിപ്പ്​. ​

## Article Content

**ആലപ്പുഴ: **വ്യാജരേഖ ചമച്ച്​ താലൂക്ക്​ ആശുപത്രിയിൽ ജോലി നേടാൻ ശ്രമിച്ച സർക്കാർ ജീവനക്കാരൻ അറസ്റ്റിൽ. പുളിങ്കുന്ന് താലൂക്ക് ആശുപത്രി ക്ലർക്ക്​ ആര്യാട് തെക്ക് പഞ്ചായത്ത് അവലൂക്കുന്ന് ഗുരുപുരം മുറിയിൽ ഗീതം വീട്ടിൽ മനു ആർ. കുമാറിനെയാണ്​ പുളിങ്കുന്ന് പൊലീസ്​ അറസ്​റ്റ്​ ​ചെയ്​തത്​. പുളിങ്കുന്ന് താലൂക്ക് ആശുപത്രിയിലെ ഔദ്യോഗിക സീലും ഓഫിസ് സീലും ഉപയോഗിച്ച് വ്യാജനിയമന ഉത്തരവ് ഉണ്ടാക്കിയെടുത്തായിരുന്നു തട്ടിപ്പ്​. ​

പുളിങ്കുന്ന് താലൂക്ക് ആശുപത്രി സൂപ്രണ്ട് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ രജിസ്റ്റർ ചെയ്ത കേസിലാണ്​ അറസ്റ്റിലായത്​. പുളിങ്കുന്ന് താലൂക്ക് ആശുപത്രിയിൽ സെക്ഷൻ ഗുമസ്തനായി ജോലി നോക്കുന്ന ഇയാൾ കേസിൽ രണ്ടാം പ്രതിയായാൾക്ക്​ ജോലി ലഭിക്കുന്നതിനാണ്​ ആശുപത്രി സൂപ്രണ്ടിന്റെ അറിവും സമ്മതവുമില്ലാതെ ഔദ്യോഗിക സീൽ ഉപയോഗിച്ച് വ്യാജനിയമന ഉത്തരവ് ഉണ്ടാക്കിയത്​.

സർക്കാർ ജോലി ലഭിച്ചെന്ന് വിശ്വസിപ്പിച്ച് രണ്ടാം പ്രതിയുടെ സാമ്പത്തിക ബാധ്യതകൾ തീർക്കുന്നതിന്​ സാമ്പത്തിക സ്ഥാപനങ്ങളിൽനിന്ന്​ വായ്പ തരപ്പെടുത്തുന്നതിന് ശ്രമിച്ചതായും അന്വേഷണത്തിൽ കണ്ടെത്തി. പ്രതികൾ സമാനമായ കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് അന്വേഷിക്കും. പുളിങ്കുന്ന് സി​.ഐ എസ്​. നിസാം, എസ്​.ഐമാരായ സെബാസ്റ്റ്യൻ ജോസഫ്, ബൈജു, ബിനുമോൾ ജേക്കബ്, സീനിയർ സിവിൽ പൊലീസ് ഓഫിസർ പ്രതീഷ് കുമാർ, രജീഷ് മോൻ എന്നിവരാണ്​ പ്രതിയെ പിടികൂടിയത്​.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/149633/a-government-employee-was-arrested-for-trying-to-get-a-job-in-a-taluk-hospital-by-forging-documents)