---
title: "ക​നേ​ഡി​യ​ന്‍ സൈ​ന്യ​ത്തി​ന്‍റെ ഔ​ദ്യോ​ഗി​ക വെ​ബ്‌​സൈ​റ്റ് ഹാ​ക്ക് ചെ​യ്ത​ത് ഇ​ന്ത്യ​ന്‍ ഹാ​ക്ക​ര്‍​മാ​ര്‍. "
english_title: "Canadian Army's technical website hacked by Indian hackers R. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/149655/canadian-armys-technical-website-hacked-by-indian-hackers-r"
published_at: "2023-09-28T22:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6515ad1473f30_ms_kerala_(53).jpg"
keywords: []
---

# ക​നേ​ഡി​യ​ന്‍ സൈ​ന്യ​ത്തി​ന്‍റെ ഔ​ദ്യോ​ഗി​ക വെ​ബ്‌​സൈ​റ്റ് ഹാ​ക്ക് ചെ​യ്ത​ത് ഇ​ന്ത്യ​ന്‍ ഹാ​ക്ക​ര്‍​മാ​ര്‍. 

> **Lead Summary:** **ന്യൂ​ഡ​ല്‍​ഹി:** ഇ​ന്ത്യ-​കാ​ന​ഡ ന​യ​ത​ന്ത്ര​ബ​ന്ധം വ​ഷ​ളാ​കു​ന്ന​തി​നി​ടെ ക​നേ​ഡി​യ​ന്‍ സൈ​ന്യ​ത്തി​ന്‍റെ ഔ​ദ്യോ​ഗി​ക വെ​ബ്‌​സൈ​റ്റ് ഹാ​ക്ക് ചെ​യ്ത​ത് ഇ​ന്ത്യ​ന്‍ ഹാ​ക്ക​ര്‍​മാ​ര്‍. വെ​ബ്‌​സൈ​റ്റ് പ്ര​വ​ര്‍​ത്ത​ന​ര​ഹി​ത​മാ​യ​താ​യും പി​ന്നാ​ലെ ഹാ​ക്കിം​ഗി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വ​മേ​റ്റെ​ടു​ത്ത് ഇ​ന്ത്യ​ന്‍ സൈ​ബ​ര്‍ ഫോ​ഴ്‌​സ് എ​ന്ന ഹാ​ക്ക​ര്‍​മാ​രു​ടെ സം​ഘം രം​ഗ​ത്തെ​ത്തി​യ​താ​യും ദി ​ടെ​ലി​ഗ്രാ​ഫ് റി​പ്പോ​ര്‍​ട്ട് ചെ​യ്തു.

## Article Content

**ന്യൂ​ഡ​ല്‍​ഹി:** ഇ​ന്ത്യ-​കാ​ന​ഡ ന​യ​ത​ന്ത്ര​ബ​ന്ധം വ​ഷ​ളാ​കു​ന്ന​തി​നി​ടെ ക​നേ​ഡി​യ​ന്‍ സൈ​ന്യ​ത്തി​ന്‍റെ ഔ​ദ്യോ​ഗി​ക വെ​ബ്‌​സൈ​റ്റ് ഹാ​ക്ക് ചെ​യ്ത​ത് ഇ​ന്ത്യ​ന്‍ ഹാ​ക്ക​ര്‍​മാ​ര്‍. വെ​ബ്‌​സൈ​റ്റ് പ്ര​വ​ര്‍​ത്ത​ന​ര​ഹി​ത​മാ​യ​താ​യും പി​ന്നാ​ലെ ഹാ​ക്കിം​ഗി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വ​മേ​റ്റെ​ടു​ത്ത് ഇ​ന്ത്യ​ന്‍ സൈ​ബ​ര്‍ ഫോ​ഴ്‌​സ് എ​ന്ന ഹാ​ക്ക​ര്‍​മാ​രു​ടെ സം​ഘം രം​ഗ​ത്തെ​ത്തി​യ​താ​യും ദി ​ടെ​ലി​ഗ്രാ​ഫ് റി​പ്പോ​ര്‍​ട്ട് ചെ​യ്തു.

ക​നേ​ഡി​യ​ന്‍ വ്യോ​മ​സേ​ന​യു​ടെ വെ​ബ്‌​സൈ​റ്റ് പ്ര​വ​ര്‍​ത്ത​ന​ര​ഹി​ത​മാ​യെ​ന്നും അ​തി​നു പി​ന്നി​ൽ ത​ങ്ങ​ളാ​ണെ​ന്നും ഇ​ന്ത്യ​ന്‍ സൈ​ബ​ര്‍ ഫോ​ഴ്‌​സ് സം​ഘം എ​ക്‌​സി​ല്‍ അ​വ​കാ​ശ​പ്പെ​ട്ടു. ഉ​ച്ച​യോ​ടെ​യാ​ണ് വെ​ബ്‌​സൈ​റ്റി​ന്‍റെ പ്ര​വ​ര്‍​ത്ത​ന​ത്തി​ല്‍ ത​ട​സം നേ​രി​ട്ട​തെ​ന്നും ക​നേ​ഡി​യ​ന്‍ പ്ര​തി​രോ​ധ വ​കു​പ്പ് വ​ക്താ​വ് വ്യ​ക്ത​മാ​ക്കി. ഖ​ലി​സ്ഥാ​ൻ വി​ഘ​ട​ന​വാ​ദി നേ​താ​വ്‌ ഹ​ർ​ദീ​പ് സിംഗ് നി​ജ്ജാ​റി​ന്‍റെ കൊ​ല​പാ​ത​ക​ത്തോ​ടെ​യാ​ണ് ഇ​ന്ത്യ-​കാ​ന​ഡ ന​യ​ത​ന്ത്ര പ്ര​തി​സ​ന്ധി ഉ​ട​ലെ​ടു​ത്ത​ത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/149655/canadian-armys-technical-website-hacked-by-indian-hackers-r)