---
title: "#kannur | മാരക ലഹരി മരുന്നുമായി യുവാവ് പിടിയിൽ. "
english_title: "Arrested"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/149698/arrested"
published_at: "2023-09-29T09:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65164567eb475_Picsart_23-09-29_09-02-30-308.jpg"
keywords: []
---

# #kannur | മാരക ലഹരി മരുന്നുമായി യുവാവ് പിടിയിൽ. 

> **Lead Summary:** **കണ്ണൂർ**: മാരക ലഹരി മരുന്നുമായി യുവാവ് പിടിയിൽ. കണ്ണൂർ എക്സൈസ് സ്പെഷ്യൽ സ്‌ക്വാഡ് എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടറും പാർട്ടിയും കൂട്ടുപുഴ എക്സ്സൈസ് ചെക്പോസ്റ്റ് പാർട്ടിയും ചേർന്ന് നടത്തിയ വാഹനപരിശോധനയിൽ ഇരിട്ടി താലൂക്കിൽ ചാവശ്ശേരി അംശം ഉളിയിൽ ദേശത്ത് മുല്ലേരികണ്ടി ഹൌസിൽ യുസഫ്. എ. കെ മകൻ ഗഫൂർ. എം കെ. എന്നയാളെ മാരക മയക്കു മരുന്നായ മെത്താഫിറ്റാമിനുമായി കണ്ണൂർ എക്സൈസ് സ്പെഷ്യൽ സ്‌ക്വാഡ് ഓഫീസിലെ സർക്കിൾ ഇൻസ്പെക്ടർ പി.പി. ജനാർദ്ദനൻ അറസ്റ്റ് ചെയ്തു.

## Article Content

**കണ്ണൂർ**: മാരക ലഹരി മരുന്നുമായി യുവാവ് പിടിയിൽ. കണ്ണൂർ എക്സൈസ് സ്പെഷ്യൽ സ്‌ക്വാഡ് എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടറും പാർട്ടിയും കൂട്ടുപുഴ എക്സ്സൈസ് ചെക്പോസ്റ്റ് പാർട്ടിയും ചേർന്ന് നടത്തിയ വാഹനപരിശോധനയിൽ ഇരിട്ടി താലൂക്കിൽ ചാവശ്ശേരി അംശം ഉളിയിൽ ദേശത്ത് മുല്ലേരികണ്ടി ഹൌസിൽ യുസഫ്. എ. കെ മകൻ ഗഫൂർ. എം കെ. എന്നയാളെ മാരക മയക്കു മരുന്നായ മെത്താഫിറ്റാമിനുമായി കണ്ണൂർ എക്സൈസ് സ്പെഷ്യൽ സ്‌ക്വാഡ് ഓഫീസിലെ സർക്കിൾ ഇൻസ്പെക്ടർ പി.പി. ജനാർദ്ദനൻ അറസ്റ്റ് ചെയ്തു.

 ഇയാളുടെ കയ്യിൽ നിന്നും  30.128 ഗ്രാം മെത്താഫിറ്റാമിൻ ആണ് കണ്ടെത്തിയത്. ഇരിട്ടി, ഉളിയിൽ ഭാഗത്തു മയക്കു മരുന്നുകൾ വിതരണം ചെയ്യുന്ന സംഘത്തിലെ പ്രധാനിയാണ് അറസ്റ്റിലായ ഗഫൂർ. ടി. കേസ് കണ്ണൂർ എക്സൈസ് സ്പെഷ്യൽ സ്‌ക്വാഡ് ഓഫീസിൽ ഓഫീസിൽ U/s 22(b ) of NDPS Act 1985 പ്രകാരം എൻ.ഡി.പി.എസ് ക്രൈം നമ്പർ 60/2023 ആയി രജിസ്റ്റർ ചെയ്തു.

കേസ് കണ്ടെടുത്ത പാർട്ടിയിൽ എക്സ്സൈസ് ഇൻസ്‌പെക്ടർ രാഹുൽരാജ്, പ്രിവന്റ്റീവ് ഓഫീസർമാരായ ഷിബു കെ സി, അസീസ്. എ, പ്രിവന്റിവ്‌ ഓഫീസർ ഗ്രേഡ് ഗാലിദ്. ടി, പങ്കജാക്ഷൻ. സി, സിവിൽ എക്സൈസ് ഓഫീസർമാരായ ഷാൻ. ടി. കെ, സരിൻരാജ്. കെ, സന്തോഷ്‌. കെ വി, എക്സ്സൈസ് ഡ്രൈവർ സോൾദേവ്. എം എന്നിവരും ഉണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/149698/arrested)