---
title: "തദ്ദേശീയം റിജണൽ അസംബ്ലിക്ക് ഉജ്ജ്വല സമാപനം"
english_title: "Brilliant conclusion to the Indigenous Regional Assembly"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/14974/brilliant-conclusion-to-the-indigenous-regional-assembly "
published_at: "2021-12-08T02:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61afca59271ea_IMG-20211207-WA0068.jpg"
keywords: []
---

# തദ്ദേശീയം റിജണൽ അസംബ്ലിക്ക് ഉജ്ജ്വല സമാപനം

> **Lead Summary:** കണ്ണൂർ: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾക്കും പാർട്ടി ഭാരവാഹികൾക്കും വേണ്ടി കണ്ണൂർ ജില്ലാ മുസ്ലിം ലീഗ് കമ്മറ്റി സംഘടിപ്പിച്ച തദ്ദേശീയം -റിജണൽ അസംബ്ലി ചപ്പാരപ്പടവിൽ സമാപിച്ചു.

## Article Content

കണ്ണൂർ: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾക്കും പാർട്ടി ഭാരവാഹികൾക്കും വേണ്ടി കണ്ണൂർ ജില്ലാ മുസ്ലിം ലീഗ് കമ്മറ്റി സംഘടിപ്പിച്ച തദ്ദേശീയം -റിജണൽ അസംബ്ലി ചപ്പാരപ്പടവിൽ സമാപിച്ചു.

ജില്ലയിലെ ആറാമത് സെഷനാണ് ചപ്പാരപ്പടവിൽ നടന്നത്. തളിപ്പറമ്പ് മുനിസിപ്പാലിറ്റിയിലെയും തളിപ്പറമ്പ് ബ്ലോക്കിൻ്റെ പരിധിയിലുള്ള ഗ്രാമപഞ്ചായത്തുകളിലെയും അംഗങ്ങളും പാർട്ടി ഭാരവാഹികളുമായിരുന്നു പ്രതിനിധികൾ.

ജില്ലാ മുസ്ലിം ലീഗ് ജനറൽ സെക്രട്ടരി അഡ്വ.അബ്ദുൽ കരീംചേലേരി ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടരി ഇബ്രാഹിം കുട്ടി തിരുവട്ടൂർ അദ്ധ്യക്ഷം വഹിച്ചു.ടി.ശാഹുൽ ഹമീദ്, കോടിപ്പൊയിൽ മുസ്തഫ എന്നിവർ ക്ലാസ്സെടുത്തു.

ജില്ലാ ഭാരവാഹികളായ അഡ്വ.എസ്.മുഹമ്മദ്, കെ.ടി.സഹദുല്ല, എം.പി.എ.റഹീം, പ്രസംഗിച്ചു. തളിപ്പറമ്പ് മണ്ഡലം പ്രസിഡണ്ട് സി.പി.വി.അബ്ദുല്ല, ജനറൽ സെക്രട്ടരി പി.മുഹമ്മദ് ഇഖ്ബാൽ എന്നിവർ ഉപഹാരങ്ങൾ വിതരണം ചെയ്തു.മണ്ഡലം ഭാരവാഹികളായ ടി.എൻ.എ.ഖാദർ, വി.എ.റഹീം, വി.വി.അബ്ദുല്ല, കെ.വി.അബൂബക്കർ ഹാജി, കെ.മുസ്തഫ ഹാജി, അബൂബക്കർ വായാട്, സമദ് കടമ്പേരി, കെ.ആലി ഹാജി, പി.പി.മുഹമ്മദ് കുഞ്ഞി, സംബന്ധിച്ചു.

ഇരിക്കൂർ മണ്ഡലം പ്രസിഡണ്ട് പി.ടി.എ.കോയ മാസ്റ്റർ സ്വാഗതവും തളിപ്പറമ്പ് മണ്ഡലം ട്രഷറർ ഒ.പി. ഇബ്രാഹിം കുട്ടി നന്ദിയും പറഞ്ഞു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/14974/brilliant-conclusion-to-the-indigenous-regional-assembly )