---
title: "ജില്ലയിലെ പെട്രോൾ പമ്പുകൾ നാളെ അടച്ചിടും"
english_title: "Petrol"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/149781/petrol"
published_at: "2023-09-29T14:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65168d795fbba_download_-_2023-09-29T141011.264.jpeg"
keywords: []
---

# ജില്ലയിലെ പെട്രോൾ പമ്പുകൾ നാളെ അടച്ചിടും

> **Lead Summary:** **കണ്ണൂർ** : മാഹിയിൽ നിന്നും കർണാടകയിൽ നിന്നും അനിയന്ത്രിതമായി നടക്കുന്ന ഇന്ധനക്കടത്ത് തടയാൻ സർക്കാർ ആവശ്യമായ നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ച് ജില്ലയിലെ പെട്രോൾ ഡിലർമാർ സമരത്തിന് ഒരുങ്ങുന്നു. സമരത്തിന്റെ ഭാഗമായി ജില്ലയിലെ 200-ൽ പരം പെട്രോൾ പമ്പുകൾ ശനിയാഴ്ച അടച്ചിടും.

## Article Content

**കണ്ണൂർ** : മാഹിയിൽ നിന്നും കർണാടകയിൽ നിന്നും അനിയന്ത്രിതമായി നടക്കുന്ന ഇന്ധനക്കടത്ത് തടയാൻ സർക്കാർ ആവശ്യമായ നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ച് ജില്ലയിലെ പെട്രോൾ ഡിലർമാർ സമരത്തിന് ഒരുങ്ങുന്നു. സമരത്തിന്റെ ഭാഗമായി ജില്ലയിലെ 200-ൽ പരം പെട്രോൾ പമ്പുകൾ ശനിയാഴ്ച അടച്ചിടും.

രാവിലെ 6 മണി മുതൽ 24 മണിക്കൂറാണ്അടച്ചിടുക. ഓയിൽ കമ്പനികളിൽ നിന്നും ഇന്ധന ബഹിഷ്കരണവും നടത്തും. നേർരേഖ വാർത്ത കൂട്ടായ്മ നികുതിയിലെ വ്യത്യാസം മൂലം മാഹിയിൽ പെട്രോളിന് 15, ഡീസലിന് 13, കർണാടകയിൽ ഡീസലിന് 8, പെട്രോളിന് 5 രൂപ ഇളവിലാണ് വില്പന നടക്കുന്നത്. ക്വാറികളിലേക്കും മറ്റു വ്യാവസായിക സ്ഥാപനങ്ങളിലേക്കും ടാങ്കറുകളിലും മറ്റുമായി ദിനംപ്രതി ലക്ഷങ്ങളുടെ ഇന്ധനക്കടത്താണ് നടക്കുന്നതെന്ന് ഇവർ ആരോപിച്ചു.

30-ന് അസോസിയേഷന്റെ നേതൃത്വത്തിൽ കളക്ടറേറ്റ് മാർച്ചും നടത്തുമെന്ന്‌ കണ്ണൂർ ഡിസ്ട്രിക്ട്‌ പെട്രോളിയം ഡീലേഴ്സ് അസോസിയേഷൻ ഭാരവാഹികൾ പത്ര സമ്മേളനത്തിൽ പറഞ്ഞു. അസോസിയേഷൻ പ്രസിഡന്റ് ടി വി ജയദേവൻ, ജന. സെക്രട്ടറിമാരായ എം അനിൽ, കെ വി രാമചന്ദ്രൻ, സി ഹരിദാസ്, ഇ എം ശശീന്ദ്രൻ എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/149781/petrol)