---
title: "തദ്ദേശ വാര്‍ഡുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ഇന്ന്"
english_title: "Counting of votes for local wards today"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/14979/counting-of-votes-for-local-wards-today"
published_at: "2021-12-08T07:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61b010528757d_images - 2021-12-08T072415.082.jpeg"
keywords: []
---

# തദ്ദേശ വാര്‍ഡുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ഇന്ന്

> **Lead Summary:** തിരുവനന്തപുരം : സംസ്ഥാനത്തെ തദ്ദേശ വാര്‍ഡുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ഇന്ന്.വോട്ടെണ്ണല്‍ ഇന്ന് രാവിലെ 10 മണിക്ക് ആരംഭിക്കും.32 വാര്‍ഡുകളിലായി ആകെ 2,82,645 വോട്ടര്‍മാരാണ് ഉണ്ടായിരുന്നത്.

## Article Content

തിരുവനന്തപുരം : സംസ്ഥാനത്തെ തദ്ദേശ വാര്‍ഡുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ഇന്ന്.വോട്ടെണ്ണല്‍ ഇന്ന് രാവിലെ 10 മണിക്ക് ആരംഭിക്കും.32 വാര്‍ഡുകളിലായി ആകെ 2,82,645 വോട്ടര്‍മാരാണ് ഉണ്ടായിരുന്നത്.

വോട്ടെണ്ണല്‍ ഇന്ന് രാവിലെ 10 ന് വിവിധ കേന്ദ്രങ്ങളില്‍ നടക്കും. ഇന്നലെ നടന്ന വോട്ടെടുപ്പില്‍ 32 വാര്‍ഡുകളിലായി 76.06 ശതമാനം പോളിങ് രേഖപ്പെടുത്തി. ഏറ്റവും അധികം പോളിങ് നടന്നത് പാലക്കാട് ജില്ലയിലെ എരുത്തേമ്ബതി പഞ്ചായത്തിലെ മൂങ്കില്‍മട വാര്‍ഡിലാണ്.

94 .73 ശതമാനം.ഏറ്റവും കുറവ് തിരുവനന്തപുരം കോര്‍പറേഷനിലെ വേട്ടക്കാട് ഡിവിഷനില്‍ 57.65 ശതമാനവും. തെരഞ്ഞെടുപ്പ് ഫലം പല വാര്‍ഡുകളിലും ഭരണ മാറ്റത്തിന് വഴിയൊരുക്കും.

ആലപ്പുഴ, പാലക്കാട്, കോഴിക്കോട് ജില്ലാ പഞ്ചായത്തുകളിലെ മൂന്നും തിരുവനന്തപുരം, കൊച്ചി മുനിസിപ്പല്‍ കോര്‍പ്പഷനുകളിലെ രണ്ടും വിവിധ ബ്ലോക്ക് പഞ്ചായത്തുകളിലെ നാലും മുനിസിപ്പല്‍ കൗണ്‍സിലുകളിലെ മൂന്നും ഗ്രാമപഞ്ചായത്തുകളിലെ ഇരുപതും വാര്‍ഡുകളിലേക്കാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/14979/counting-of-votes-for-local-wards-today)