---
title: "പാനൂരിൽ ശ്രീനാരായണ വായനശാലയുടെ ആഭിമുഖ്യത്തില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു"
english_title: "Panoor"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/149804/panoor"
published_at: "2023-09-29T15:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6516a32fe6bfd_IMG-20230929-WA0239.jpg"
keywords: []
---

# പാനൂരിൽ ശ്രീനാരായണ വായനശാലയുടെ ആഭിമുഖ്യത്തില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു

> **Lead Summary:**  പാനൂരിനടുത്ത് ബെയിസില്‍ പീടിക ശ്രീനാരായണ വായനശാലയുടെ ആഭിമുഖ്യത്തില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു. പരിപാടിയോട് അനുബ്ധിച്ച് രാജു കാട്ടുപുനത്തിന്റെ ജീവിതം പോരാട്ടമാക്കിയ കൗമാര പ്രതിഭകള്‍ എന്ന പുസ്തക സംവാദത്തില്‍ രാജു കാട്ടുപുനം പങ്കെടുത്തു.

## Article Content

 പാനൂരിനടുത്ത് ബെയിസില്‍ പീടിക ശ്രീനാരായണ വായനശാലയുടെ ആഭിമുഖ്യത്തില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു. പരിപാടിയോട് അനുബ്ധിച്ച് രാജു കാട്ടുപുനത്തിന്റെ ജീവിതം പോരാട്ടമാക്കിയ കൗമാര പ്രതിഭകള്‍ എന്ന പുസ്തക സംവാദത്തില്‍ രാജു കാട്ടുപുനം പങ്കെടുത്തു.

പുസ്തക സംവാദം, മൈലാഞ്ചിയിടല്‍ മത്സരം, ഒപ്പരം പാടാം എന്നീ പരിപാടികളാണ് നടന്നത്. രാജു കാട്ടുപുനത്തിന്റെ ജീവിതം പോരാട്ടമാക്കിയ കൗമാര പ്രതിഭകള്‍ എന്ന പുസ്തക സംവാദത്തില്‍ രാജു കാട്ടുപുനം പങ്കെടുത്തു. പ്രസീത. കെ മോഡറേറ്ററായി.

അജിത.വി.പി, അവന്തിക. പി,ഉഷ കരുണാകരന്‍, പ്രസന്നകുമാരി.കെ.വി, ജിഷ.എം,ശിവദ.വി.ആര്‍, ലസിത.എന്‍.വി,നയന. എന്‍.കെ, മേധ അനില്‍ എന്നിവര്‍ വിഷയാവതരണം നടത്തി. സംവാദത്തില്‍ ഡോ.കെ.കെ. രാജാറാം, ജയപ്രകാശ് പാനൂര്‍, കെ.കെ.രാജന്‍, കെ.കെ.ബാബു എന്നിവര്‍ പങ്കെടുത്തു. മൈലാഞ്ചിയിടല്‍ മത്സരത്തില്‍ റിയ ഫാത്തിമ, റിദ റസ് ലിന്‍ എന്നിവര്‍ ഒന്നാം സ്ഥാനവും റഷ ഫാത്തിമ, റജീന എന്നിവര്‍ രണ്ടാം സ്ഥാനവും വൈവിക മനോജ്, ശ്രീനിരാമയ എന്നിവര്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/149804/panoor)