---
title: "#treshari | ട്രഷറി പണമിടപാട് ഇന്ന് 2 മണി വരെ മാത്രം "
english_title: "Treasury remittance only till 2pm today"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/149939/treasury-remittance-only-till-2pm-today"
published_at: "2023-09-30T08:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/651794d9a5efe_download_-_2023-09-30T085343.367.jpeg"
keywords: []
---

# #treshari | ട്രഷറി പണമിടപാട് ഇന്ന് 2 മണി വരെ മാത്രം 

> **Lead Summary:** **തിരുവനന്തപുരം**: ഇന്നു സംസ്ഥാനത്തെ ട്രഷറി ശാ ഖകൾ പണമിടപാടുകൾക്കായി പ്രവർത്തിക്കുക ഉച്ചയ്ക്കു 2 വരെ മാത്രം. നാളത്തെയും മറ്റന്നാളത്തെയും അവധി കഴിഞ്ഞ് ചൊവ്വാഴ്ച ട്രഷറി ഇടപാടുകൾ വൈകി മാത്രമേ ആരംഭിക്കൂ. അക്കൗണ്ടന്റ് ജനറലിന്റെ നിർദേശ പ്രകാരം സെപ്റ്റം ബർ, മാർച്ച് മാസങ്ങളിലെ അവസാന ദിവസം ട്രഷറിയിലെ മുഴുവൻ പണവും ബാങ്കുകളിലേക്കു മാറ്റേണ്ടതുണ്ട്. ഇന്ന് ഉച്ചയ്ക്കു മുൻപ് പണം ബാങ്കുകളിലേക്കു മാറ്റും.

## Article Content

**തിരുവനന്തപുരം**: ഇന്നു സംസ്ഥാനത്തെ ട്രഷറി ശാ ഖകൾ പണമിടപാടുകൾക്കായി പ്രവർത്തിക്കുക ഉച്ചയ്ക്കു 2 വരെ മാത്രം. നാളത്തെയും മറ്റന്നാളത്തെയും അവധി കഴിഞ്ഞ് ചൊവ്വാഴ്ച ട്രഷറി ഇടപാടുകൾ വൈകി മാത്രമേ ആരംഭിക്കൂ. അക്കൗണ്ടന്റ് ജനറലിന്റെ നിർദേശ പ്രകാരം സെപ്റ്റം ബർ, മാർച്ച് മാസങ്ങളിലെ അവസാന ദിവസം ട്രഷറിയിലെ മുഴുവൻ പണവും ബാങ്കുകളിലേക്കു മാറ്റേണ്ടതുണ്ട്. ഇന്ന് ഉച്ചയ്ക്കു മുൻപ് പണം ബാങ്കുകളിലേക്കു മാറ്റും.

തുടർന്ന് ഇടപാട് നടക്കില്ല. ചൊവ്വാഴ്ച ബാങ്കിൽ നിന്നു പണം തിരിച്ചെടുത്ത ശേഷം മാത്രമേ ഇടപാടുകൾ സാധ്യമാകൂ. മാസത്തെ ആദ്യ പ്രവൃത്തിദിനമായ ചൊവ്വാഴ്ച സർവീസ് പെൻഷൻ വാങ്ങാനെത്തുന്നവർക്ക് രാവിലെ തടസ്സം നേരിടാൻ ഇടയുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/149939/treasury-remittance-only-till-2pm-today)