---
title: "#estamping | ഇ- സ്‌റ്റാംപിങ് നിർബന്ധമാക്കൽ 6 മാസം കൂടി നീട്ടി"
english_title: "Estamping"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/149941/estamping"
published_at: "2023-09-30T08:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6517962224b3e_images_(72).jpeg"
keywords: []
---

# #estamping | ഇ- സ്‌റ്റാംപിങ് നിർബന്ധമാക്കൽ 6 മാസം കൂടി നീട്ടി

> **Lead Summary:**  **തിരുവനന്തപുരം**: സംസ്ഥാനത്ത് ഒരു ലക്ഷം രൂപ വരെയുള്ള മുദ്രപ്പത്രങ്ങൾക്ക് ഇ-സ്റ്റാംപിങ് നിർബന്ധമാക്കുന്നത് സർക്കാർ 6 മാസത്തേക്കു കൂടി നീട്ടി. ട്രഷറികളിലും സ്റ്റാംപ് വെണ്ടർമാരുടെ കൈവശവുമുള്ള മുദ്രപ്പ ത്രം വിൽക്കുന്നത് ഇന്നു വരെ തുടരാനായിരുന്നു അനുമതി. നാളെ മുതൽ സംസ്ഥാനത്ത് മുദ്രപ്പത്രത്തിനു പകരം പൂർണമായി ഇ-സ്റ്റാംപിങ് നടപ്പാകേണ്ടതായിരുന്നു. എന്നാൽ, പൂർണമായി ഇ സ്റ്റാംപിങ്ങിലേക്കു മാറുന്നതിനുള്ള നടപടികൾ പൂർത്തിയാക്കാൻ കഴിയാത്ത സാഹചര്യത്തിലാണ് സമാന്തരമായി മുദ്രപ്പത്ര വിൽപന മാർച്ച് 31 വരെ തുടരാൻ അനുമതി നൽകിയത്.

## Article Content

 **തിരുവനന്തപുരം**: സംസ്ഥാനത്ത് ഒരു ലക്ഷം രൂപ വരെയുള്ള മുദ്രപ്പത്രങ്ങൾക്ക് ഇ-സ്റ്റാംപിങ് നിർബന്ധമാക്കുന്നത് സർക്കാർ 6 മാസത്തേക്കു കൂടി നീട്ടി. ട്രഷറികളിലും സ്റ്റാംപ് വെണ്ടർമാരുടെ കൈവശവുമുള്ള മുദ്രപ്പ ത്രം വിൽക്കുന്നത് ഇന്നു വരെ തുടരാനായിരുന്നു അനുമതി. നാളെ മുതൽ സംസ്ഥാനത്ത് മുദ്രപ്പത്രത്തിനു പകരം പൂർണമായി ഇ-സ്റ്റാംപിങ് നടപ്പാകേണ്ടതായിരുന്നു. എന്നാൽ, പൂർണമായി ഇ സ്റ്റാംപിങ്ങിലേക്കു മാറുന്നതിനുള്ള നടപടികൾ പൂർത്തിയാക്കാൻ കഴിയാത്ത സാഹചര്യത്തിലാണ് സമാന്തരമായി മുദ്രപ്പത്ര വിൽപന മാർച്ച് 31 വരെ തുടരാൻ അനുമതി നൽകിയത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/149941/estamping)