---
title: "#radioteacher | പത്താം ക്ലാസുകാർക്ക് റേഡിയോ ടീച്ചർ"
english_title: "Radioteacher"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/149945/radioteacher"
published_at: "2023-09-30T09:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/651798a72a164_images_(3).png"
keywords: []
---

# #radioteacher | പത്താം ക്ലാസുകാർക്ക് റേഡിയോ ടീച്ചർ

> **Lead Summary:** >  **കണ്ണൂർ**: പത്താം ക്ലാസിലെ വിദ്യാർഥികൾക്കായി ആകാശവാണിയുടെ "റേഡിയോ ടീച്ചർ" പ്രക്ഷേപണ പരമ്പര ഞായറാഴ്ച മുതൽ ആരംഭിക്കും. 2024 ഫെബ്രുവരി 29 വരെ എല്ലാ ദിവസവും രാത്രി എട്ടിനാണു പ്രക്ഷേപണം. സാധ്യതാ ചോദ്യങ്ങൾ ഉൾക്കൊള്ളിച്ച്, ആശയവിശദീകരണത്തോടെ അധ്യാപകരെയും പത്താം ക്ലാസിലെ 2 കുട്ടികളെയും ചേർത്ത് ആകാശവാണി സ്റ്റുഡിയോയിൽ നടത്തുന്ന പ്രശ്നോത്തരിയാണിത്. കണ്ണൂർ നിലയം പ്രോഗ്രാം എക്സിക്യൂട്ടീവ് പി.വി.പ്രശാന്ത് കുമാറാണു ആവിഷ്കാരം.

## Article Content

>  **കണ്ണൂർ**: പത്താം ക്ലാസിലെ വിദ്യാർഥികൾക്കായി ആകാശവാണിയുടെ "റേഡിയോ ടീച്ചർ" പ്രക്ഷേപണ പരമ്പര ഞായറാഴ്ച മുതൽ ആരംഭിക്കും. 2024 ഫെബ്രുവരി 29 വരെ എല്ലാ ദിവസവും രാത്രി എട്ടിനാണു പ്രക്ഷേപണം. സാധ്യതാ ചോദ്യങ്ങൾ ഉൾക്കൊള്ളിച്ച്, ആശയവിശദീകരണത്തോടെ അധ്യാപകരെയും പത്താം ക്ലാസിലെ 2 കുട്ടികളെയും ചേർത്ത് ആകാശവാണി സ്റ്റുഡിയോയിൽ നടത്തുന്ന പ്രശ്നോത്തരിയാണിത്. കണ്ണൂർ നിലയം പ്രോഗ്രാം എക്സിക്യൂട്ടീവ് പി.വി.പ്രശാന്ത് കുമാറാണു ആവിഷ്കാരം.

ആകാശവാണി കണ്ണൂർ എന്ന യുട്യൂബ് ചാനലിലും 9495967080 എന്ന ഒഫീഷ്യൽ വാട്സാപ് ഗ്രൂപ്പിലും പ്രക്ഷേപണം കഴിഞ്ഞ പ്രശ്നോത്തരിയുടെ എപ്പിസോഡുകൾ കേൾക്കാം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/149945/radioteacher)