---
title: "#thiruvananthapuram |വീട്ടുവളപ്പിലെ ചന്ദനമരം മുറിക്കുന്നതിനുള്ള നിയന്ത്രണങ്ങൾ ലഘൂകരിക്കും"
english_title: "Restrictions on cutting of sandalwood trees in homesteads will be eased"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/149949/restrictions-on-cutting-of-sandalwood-trees-in-homesteads-will-be-eased"
published_at: "2023-09-30T09:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65179bacbb74d_images_(20).jpeg"
keywords: []
---

# #thiruvananthapuram |വീട്ടുവളപ്പിലെ ചന്ദനമരം മുറിക്കുന്നതിനുള്ള നിയന്ത്രണങ്ങൾ ലഘൂകരിക്കും

> **Lead Summary:**  **തിരുവനന്തപുരം**: വീട്ടുവളപ്പിൽ നട്ടുവളർത്തിയ ചന്ദനമരം മുറിക്കുന്നതിനുള്ള നിയന്ത്രണങ്ങൾ ലഘൂകരിക്കാനും നടപടിക്രമങ്ങളിൽ മാറ്റം വരുത്താനുമുള്ള വനം വകുപ്പിന്റെ കരടു ശുപാർശയ്ക്ക് നിയമവകുപ്പിന്റെ അംഗീകാരം. ഉണങ്ങിയത്, കാറ്റിൽ വീണത്, ജീവനോ സ്വത്തിനോ ദോഷകരമായി നിൽക്കുന്നത്, സ്വന്തം ആവശ്യത്തിന് വീട് നിർമിക്കാൻ ഉദ്ദേശിക്കുന്ന സ്ഥലത്ത് നിൽക്കുന്നത് എന്നീ വിഭാഗങ്ങളിലെ ചന്ദനമരം, സ്വകാര്യ ഭൂമിയിൽ നട്ടുവളർത്തിയ ചന്ദനമരങ്ങൾ എന്നിവ മുറിക്കാൻ അനുമതി നൽകണം എന്നാണ് കരടു റിപ്പോർട്ടിൽ ശുപാർശ ചെയ്തിരിക്കുന്നത്.

## Article Content

 **തിരുവനന്തപുരം**: വീട്ടുവളപ്പിൽ നട്ടുവളർത്തിയ ചന്ദനമരം മുറിക്കുന്നതിനുള്ള നിയന്ത്രണങ്ങൾ ലഘൂകരിക്കാനും നടപടിക്രമങ്ങളിൽ മാറ്റം വരുത്താനുമുള്ള വനം വകുപ്പിന്റെ കരടു ശുപാർശയ്ക്ക് നിയമവകുപ്പിന്റെ അംഗീകാരം. ഉണങ്ങിയത്, കാറ്റിൽ വീണത്, ജീവനോ സ്വത്തിനോ ദോഷകരമായി നിൽക്കുന്നത്, സ്വന്തം ആവശ്യത്തിന് വീട് നിർമിക്കാൻ ഉദ്ദേശിക്കുന്ന സ്ഥലത്ത് നിൽക്കുന്നത് എന്നീ വിഭാഗങ്ങളിലെ ചന്ദനമരം, സ്വകാര്യ ഭൂമിയിൽ നട്ടുവളർത്തിയ ചന്ദനമരങ്ങൾ എന്നിവ മുറിക്കാൻ അനുമതി നൽകണം എന്നാണ് കരടു റിപ്പോർട്ടിൽ ശുപാർശ ചെയ്തിരിക്കുന്നത്.

വിക സനത്തിനു തടസ്സമായി നിൽക്കുന്ന ചന്ദനമരങ്ങൾ മുറിക്കുന്നതിന് നിലവിലുള്ള നിയന്ത്രണങ്ങളിലും മാറ്റങ്ങൾ വന്നേക്കും. നടപടിക്രമങ്ങൾ ലഘൂകരിക്കുന്നതിന് വനനിയമത്തിൽ ഭേദഗതി വരുത്തണം എന്ന മുഖ്യ വനം മേധാവിയുടെ കരട് ശുപാർശയ്ക്കാണ് നിയമവകുപ്പ് അനുമതി നൽകിയത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/149949/restrictions-on-cutting-of-sandalwood-trees-in-homesteads-will-be-eased)