---
title: "#kannur | വിവരാവകാശ പരിധിയിൽ വരില്ലെന്ന് കണ്ണൂർ വിമാനത്താവള കമ്പനി"
english_title: "Kannur "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/149951/kannur"
published_at: "2023-09-30T09:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65179cad7eac1_download_(93).jpeg"
keywords: []
---

# #kannur | വിവരാവകാശ പരിധിയിൽ വരില്ലെന്ന് കണ്ണൂർ വിമാനത്താവള കമ്പനി

> **Lead Summary:** ** കണ്ണൂർ:** രാജ്യാന്തര വിമാനത്താവള കമ്പനി (കിയാൽ) വിവരാവകാശ നിയമത്തിന്റെ പരിധിയിൽ വരില്ലെന്ന് കിയാൽ മാനേജിങ് ഡയറക്ടർ സി.ദിനേശ് കുമാർ. വാർഷിക പൊതുയോഗ ത്തിൽ ഓഹരി ഉടമകളുടെ ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. വിമാന സർവീസുകളും ചരക്കു നീക്കവും വർധിപ്പിക്കുന്നതിനാണ് പ്രഥമ പരിഗണനയെന്നും മെച്ചപ്പെട്ട യാത്രാനുഭവം സമ്മാനിക്കാൻ ശ്രമം തുടങ്ങിയതായും മാനേജിങ് ഡയറക്ടർ ചോദ്യങ്ങൾക്കു മറുപടിയായി പറഞ്ഞു.

## Article Content

** കണ്ണൂർ:** രാജ്യാന്തര വിമാനത്താവള കമ്പനി (കിയാൽ) വിവരാവകാശ നിയമത്തിന്റെ പരിധിയിൽ വരില്ലെന്ന് കിയാൽ മാനേജിങ് ഡയറക്ടർ സി.ദിനേശ് കുമാർ. വാർഷിക പൊതുയോഗ ത്തിൽ ഓഹരി ഉടമകളുടെ ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. വിമാന സർവീസുകളും ചരക്കു നീക്കവും വർധിപ്പിക്കുന്നതിനാണ് പ്രഥമ പരിഗണനയെന്നും മെച്ചപ്പെട്ട യാത്രാനുഭവം സമ്മാനിക്കാൻ ശ്രമം തുടങ്ങിയതായും മാനേജിങ് ഡയറക്ടർ ചോദ്യങ്ങൾക്കു മറുപടിയായി പറഞ്ഞു.

കണ്ണൂർ വിമാനത്താവള കമ്പനിയുടെ കടം തിരിച്ചടയ്ക്കുന്നതിനുള്ള കാലാവധി 11ൽ നിന്ന് 20 വർഷമായി നീട്ടാൻ ധാരണയിലെത്തിയതായി ആമുഖഭാഷണം നടത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വായ്പ കാലാവധി നീട്ടിക്കിട്ടുമ്പോൾ പ്രതിമാസം അടയ്ക്കേണ്ട തുകയിൽ കുറവു വരും. 11 വർഷത്തിനിടെ അട യ്ക്കേണ്ട തുകയിൽ 770 കോടി രൂപയുടെ കുറവാണ് ഉണ്ടാവുക.

തിരിച്ചടവ് തുകയിലുള്ള ഈ കുറവ് വിമാനത്താവളത്തിന്റെ നിലവിലെ നഷ്ടം നികത്താൻ സഹായകമാവുമെന്നും കിയാൽ ചെയർമാൻ കൂടിയായ മുഖ്യമന്ത്രി വിശദമാക്കി. കണ്ണൂർ വിമാനത്താവളത്തിൽ യാത്രക്കാരുടെ എണ്ണത്തിലും വരുമാനത്തിലും വർധനവുണ്ടായെന്നും മുഖ്യമന്ത്രി പറഞ്ഞു. സർവീസ് വർധിപ്പിക്കുന്നതിന് രാജ്യത്തെ വിമാനക്കമ്പനികളുമായി ചർച്ച നടക്കുന്നുണ്ട്. വിദേശ വി മാനങ്ങൾക്ക് അനുമതി ലഭിക്കു ന്നതിനായി പോയിന്റ് ഓഫ് കോൾ പദവിക്കായും നിരന്തരം ചർച്ചകൾ നടത്തുന്നുണ്ട്. കണ്ണൂർ വിമാനത്താവളത്തിലെ സൗകര്യങ്ങളിൽ പാർലമെന്ററി സമിതി പൂർണ സംതൃപ്തി അറിയിച്ചിട്ടുണ്ട്. അനുകൂലമായ റിപ്പോർട്ട് നൽകുമെന്നാണു പ്രതീക്ഷ. വിമാനത്താവളത്തിന്റെ ഒന്നാം ഗേറ്റിനു സമീപം ബിപിസിഎലിന്റെ പെട്രോൾ പമ്പ് ആരംഭിക്കാനുള്ള നടപടി പുരോഗമിക്കുകയാണെ ന്നും മുഖ്യമന്ത്രി പറഞ്ഞു. 2023 മാർച്ച് 31ന് അവസാനിച്ച് സാമ്പത്തിക വർഷത്തെ ഓഡിറ്റ് റിപ്പോർട്ട്, ഡയറക്ടർമാരുടെ റി പ്പോർട്ട് എന്നിവ അംഗീകരിക്കൽ, ഡയറക്ടർ സ്ഥാനത്തേക്ക് അബ്ദുൽ ഖാദിർ തെരുവത്ത്, ഡോ. വി.പി.ഷംസീർ എന്നിവരു ടെ പുനർനിയമനം, കമ്പനിയുടെ കോസ്റ്റ് ഓഡിറ്റർമാരായ ശങ്കര കുമാർ അസോഷ്യേറ്റ്സിനു നിശ്ചയിച്ച പ്രതിഫലത്തിന്റെ സാധൂകരണം എന്നിവയാണ് യോഗം പരിഗണിച്ചത്. വിമാനത്താവള ഡയറക്ടറായ മന്ത്രി എ.കെ.ശശീന്ദ്രനും യോഗത്തിൽ പങ്കെടുത്തു.

തുടർച്ചയായ നാലാം തവണയും ഓൺലൈനായാണ് യോഗം ചേർന്നത്. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ഇന്നു വരെ കമ്പനികാര്യ മന്ത്രാലയം നൽകിയ അനുമതി ചൂണ്ടിക്കാട്ടി യായിരുന്നു ഇന്നലെ വൈകിട്ട് ഓൺലൈനിൽ യോഗം ചേർന്നത്. 5 ഓഹരി ഉടമകളുടെ ചോദ്യങ്ങളാണ് യോഗം പരിഗണിച്ചത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/149951/kannur)