---
title: "#delhi | 2000 രൂപ മാറ്റിയെടുക്കാനുള്ള സമയപരിധി ഇന്ന് അവസാനിക്കും"
english_title: "The deadline for transferring Rs 2000 will end today"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/149957/the-deadline-for-transferring-rs-2000-will-end-today"
published_at: "2023-09-30T09:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6517a267e14ca_download_-_2023-09-30T094735.945.jpeg"
keywords: []
---

# #delhi | 2000 രൂപ മാറ്റിയെടുക്കാനുള്ള സമയപരിധി ഇന്ന് അവസാനിക്കും

> **Lead Summary:** **ന്യൂഡല്‍ഹി:** 2000 രൂപ നോട്ടുകള്‍ മാറ്റിയെടുക്കാനുള്ള സമയപരിധി ഇന്ന് അവസാനിക്കും. നോട്ടുകളുടെ 93 ശതമാനവും തിരിച്ചെത്തിയതായി ആർബിഐ അറിയിച്ചു. നോട്ട് ബാങ്കുകളിൽ തിരികെ നൽകുന്നതിന് സമയ പരിധി ആര്‍ബിഐ നീട്ടിയേക്കും. ഒക്ടോബർ 30 വരെ സമയം നീട്ടി നൽകാനാണ് സാധ്യത. മെയ് 23 മുതലാണ് നോട്ട് മാറ്റി വാങ്ങാനുള്ള സൗകര്യം ഒരുക്കിയത്.

## Article Content

**ന്യൂഡല്‍ഹി:** 2000 രൂപ നോട്ടുകള്‍ മാറ്റിയെടുക്കാനുള്ള സമയപരിധി ഇന്ന് അവസാനിക്കും. നോട്ടുകളുടെ 93 ശതമാനവും തിരിച്ചെത്തിയതായി ആർബിഐ അറിയിച്ചു. നോട്ട് ബാങ്കുകളിൽ തിരികെ നൽകുന്നതിന് സമയ പരിധി ആര്‍ബിഐ നീട്ടിയേക്കും. ഒക്ടോബർ 30 വരെ സമയം നീട്ടി നൽകാനാണ് സാധ്യത. മെയ് 23 മുതലാണ് നോട്ട് മാറ്റി വാങ്ങാനുള്ള സൗകര്യം ഒരുക്കിയത്.

നോട്ട് നിരോധനത്തെ തുടര്‍ന്ന് വിപണിയില്‍ അതിവേഗം പണലഭ്യത ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് 2000 രൂപ നോട്ടുകൾ പുറത്തിറക്കിയത്. ലക്ഷ്യം പൂര്‍ത്തിയാക്കുകയും ആവശ്യത്തിന് ചെറിയ മൂല്യമുള്ള നോട്ടുകള്‍ ലഭ്യമാകുകയും ചെയ്തതോടെ 2018 ൽ 2000 രൂപ നോട്ടിന്റെ അച്ചടി നിർത്തിയിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/149957/the-deadline-for-transferring-rs-2000-will-end-today)