---
title: "#rain |സംസ്ഥാനത്ത് കനത്ത മഴ തുടരും; 10 ജില്ലകളിൽ യെല്ലോ അലർട്ട്"
english_title: "Rain"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/149961/rain"
published_at: "2023-09-30T10:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6517a5122d808_download_(76).jpeg"
keywords: []
---

# #rain |സംസ്ഥാനത്ത് കനത്ത മഴ തുടരും; 10 ജില്ലകളിൽ യെല്ലോ അലർട്ട്

> **Lead Summary:** **തിരുവനന്തപുരം**: കേരളത്തിൽ ശനിയാഴ്ചയും ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും ന്യൂനമർദ്ദം രൂപപ്പെട്ടതോടെയാണ് സംസ്ഥാനത്ത് മഴ കനക്കുന്നത്. അടുത്ത മണിക്കൂറുകളിൽ ന്യൂനമർദ്ദം കൂടുതൽ ശക്തി പ്രാപിക്കും. ഇതോടെ വരും ദിവസങ്ങളിലും മഴ പ്രതീക്ഷിക്കാം._ _മധ്യ കിഴക്കൻ അറബിക്കടലിൽ കൊങ്കൺ - ഗോവ തീരത്തിന് സമീപത്തായാണ് ന്യൂന മർദ്ദം രൂപപ്പെട്ടിരിക്കുന്നത്.

## Article Content

**തിരുവനന്തപുരം**: കേരളത്തിൽ ശനിയാഴ്ചയും ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും ന്യൂനമർദ്ദം രൂപപ്പെട്ടതോടെയാണ് സംസ്ഥാനത്ത് മഴ കനക്കുന്നത്. അടുത്ത മണിക്കൂറുകളിൽ ന്യൂനമർദ്ദം കൂടുതൽ ശക്തി പ്രാപിക്കും. ഇതോടെ വരും ദിവസങ്ങളിലും മഴ പ്രതീക്ഷിക്കാം._ _മധ്യ കിഴക്കൻ അറബിക്കടലിൽ കൊങ്കൺ - ഗോവ തീരത്തിന് സമീപത്തായാണ് ന്യൂന മർദ്ദം രൂപപ്പെട്ടിരിക്കുന്നത്.

കേരളത്തിൽ അടുത്ത അഞ്ച് ദിവസം മിന്നലോടുകൂടിയ മഴക്കാണ് സാധ്യത. ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഞായറാഴ്ച എറണാകുളം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലും മഞ്ഞ മുന്നറിയിപ്പുണ്ട്. കേരള, കർണാടക, ലക്ഷ്വദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്ക് തുടരുകയാണ്.

അതേസമയം, കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ തിരുവനന്തപുരം ജില്ലയില്‍ മലയോര, കായലോര, കടലോര മേഖലയിലേക്കുള്ള അവശ്യ സര്‍വീസുകള്‍ ഒഴികെയുള്ള ഗതാഗതവും വിനോദ സഞ്ചാരവും നിരോധിച്ചു. ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ നിരോധനം തുടരുമെന്ന് തിരുവനന്തപുരം ജില്ല കളക്ടര്‍ ജെറോമിക് ജോര്‍ജ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/149961/rain)