---
title: "#goldrate | പത്തുദിവസത്തിനിടെ 1500 രൂപ കുറഞ്ഞു; സ്വര്‍ണവില ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലയില്‍"
english_title: "Gold prices"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/149971/gold-prices"
published_at: "2023-09-30T11:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6517b3886fb84_Screenshot_2023-09-30-11-04-29-83_680d03679600f7af0b4c700c6b270fe7.jpg"
keywords: []
---

# #goldrate | പത്തുദിവസത്തിനിടെ 1500 രൂപ കുറഞ്ഞു; സ്വര്‍ണവില ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലയില്‍

> **Lead Summary:**  **കൊച്ചി**: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു. 240 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 42,680 രൂപയായി. ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലയിലാണ് സ്വര്‍ണവില.ഗ്രാമിന് 30 രൂപയാണ് കുറഞ്ഞത്. 5335 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

## Article Content

 **കൊച്ചി**: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു. 240 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 42,680 രൂപയായി. ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലയിലാണ് സ്വര്‍ണവില.ഗ്രാമിന് 30 രൂപയാണ് കുറഞ്ഞത്. 5335 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

കഴിഞ്ഞമാസം 21 മുതല്‍ സെപ്റ്റംബര്‍ നാല് വരെ സ്വര്‍ണവില ഉയരുന്ന കാഴ്ചയാണ് കണ്ടത്. 21ന് 43,280 രൂപയായിരുന്നു സ്വര്‍ണവില. രണ്ടാഴ്ചക്കിടെ ഏകദേശം ആയിരം രൂപ വര്‍ധിച്ച് നാലിന് 44,240 രൂപയായി ഉയര്‍ന്ന് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തിലേക്ക് സ്വര്‍ണവില എത്തി.

തുടര്‍ന്ന് 14 വരെയുള്ള പത്തുദിവസ കാലയളവില്‍ സ്വര്‍ണവില കുറയുന്ന കാഴ്ചയാണ് ദൃശ്യമായത്. പിന്നീടുള്ള ദിവസങ്ങളില്‍ തുടര്‍ച്ചയായി വില ഉയര്‍ന്ന് 44000 കടന്ന് മുന്നേറിയ സ്വര്‍ണവിലയാണ് പിന്നീട് താഴാന്‍ തുടങ്ങിയത്. പത്തുദിവസത്തിനിടെ ഏകദേശം 1500 രൂപയാണ് കുറഞ്ഞത്. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/149971/gold-prices)