---
title: "സ്കുള്‍ ദുരന്ത നിാവാരണ ക്ലബ്ബുകളിലെ അംഗങ്ങള്‍ക്കായി ക്വിസ് മത്സരം നടത്തുന്നു"
english_title: "quiz competition"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/149985/quiz-competition"
published_at: "2023-09-30T11:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6517bd5e435f5_Quiz-Competition.png"
keywords: []
---

# സ്കുള്‍ ദുരന്ത നിാവാരണ ക്ലബ്ബുകളിലെ അംഗങ്ങള്‍ക്കായി ക്വിസ് മത്സരം നടത്തുന്നു

> **Lead Summary:** ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ നേതൃത്വത്തില്‍ സ്കുള്‍ ദുരന്ത നിാവാരണ ക്ലബ്ബുകളിലെ അംഗങ്ങള്‍ക്കായി ക്വിസ് മത്സരം നടത്തുന്നു. പ്രാഥമിക ഘട്ടത്തില്‍ ഓണ്‍ലൈന്‍ മോഡിലും, അതിനുശേഷം ജില്ലാതലത്തില്‍ തിരഞ്ഞെടുക്കപെടുന്നവര്‍ക്ക് നേരിട്ടും മത്സരം നടത്തുന്നതും ട്രോഫി നല്കുന്നതുമാണ്.

## Article Content

ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ നേതൃത്വത്തില്‍ സ്കുള്‍ ദുരന്ത നിാവാരണ ക്ലബ്ബുകളിലെ അംഗങ്ങള്‍ക്കായി ക്വിസ് മത്സരം നടത്തുന്നു. പ്രാഥമിക ഘട്ടത്തില്‍ ഓണ്‍ലൈന്‍ മോഡിലും, അതിനുശേഷം ജില്ലാതലത്തില്‍ തിരഞ്ഞെടുക്കപെടുന്നവര്‍ക്ക് നേരിട്ടും മത്സരം നടത്തുന്നതും ട്രോഫി നല്കുന്നതുമാണ്.

ഒക്ടോബര്‍ 5 ന് സ്കൂള്‍ തലത്തിലും, ഒക്ടോബര്‍ 9 ന് താലുക്ക് തലത്തിലും, ഒക്ടോബര്‍ 13 ന് ജില്ലാതലത്തിലും ആണ് മത്സരം നടക്കുന്നത്. ദുരന്ത നിവാരണവുമായി ബന്ധപ്പെട്ട അടിസ്ഥാന വിവരങ്ങള്‍ ആയിരിക്കും മത്സരത്തില്‍ ചോദിക്കുന്നത്.

ഡി എം ക്ളബില്‍ അംഗത്വമുള്ള കുട്ടികള്‍ക്ക് മാത്രമാണ് ക്വിസ് മത്സരത്തില്‍ പങ്കെടുക്കാന്‍ സാധിക്കു. കൂടുതല്‍ വിവരങ്ങള്‍ 04936-204151 എന്ന നമ്പറില്‍ ലഭ്യമാണ്. വിശദാംശങ്ങൾ https://wayanad.gov.in. എന്ന വെബ്സൈറ്റില്‍ രജിസ്ട്രേഷന്‍ ഫോം ലഭ്യമാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/149985/quiz-competition)