---
title: "പുതിയ തീവണ്ടി സമയം നാളെ മുതല്‍; ഷൊര്‍ണൂര്‍ - എറണാകുളം മെമു 4.30ന്"
english_title: "New train timings from tomorrow; Shornur - Ernakulam MEMU at 4.30 p.m"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/150018/new-train-timings-from-tomorrow-shornur-ernakulam-memu-at-430-pm"
published_at: "2023-09-30T13:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6517d392c5268_railways1650074183526.jpg"
keywords: []
---

# പുതിയ തീവണ്ടി സമയം നാളെ മുതല്‍; ഷൊര്‍ണൂര്‍ - എറണാകുളം മെമു 4.30ന്

> **Lead Summary:** **തൃശൂർ**: റെയിൽവേയുടെ പുതുക്കിയ തീവണ്ടി സമയക്രമം ഒക്ടോബർ 1 മുതൽ പ്രാബല്യത്തിൽ വരും. ഷൊർണൂർ - എറണാകുളം മെമു, കന്യാകുമാരി - ബംഗളൂരു എക്സ്പ്രസ് എന്നിവയുടെ സമയത്തിലാണ് കേരളത്തിൽ പ്രധാനമായും മാറ്റമുള്ളത്. പുതിയ സമയമനുസരിച്ച് 06017 ഷൊർണൂർ - എറണാകുളം മെമു ഷൊർണൂരിൽ നിന്നും രാവിലെ 3.30ന് പകരം 4.30ന് മാത്രമേ പുറപ്പെടുകയുള്ളൂ.

## Article Content

**തൃശൂർ**: റെയിൽവേയുടെ പുതുക്കിയ തീവണ്ടി സമയക്രമം ഒക്ടോബർ 1 മുതൽ പ്രാബല്യത്തിൽ വരും. ഷൊർണൂർ - എറണാകുളം മെമു, കന്യാകുമാരി - ബംഗളൂരു എക്സ്പ്രസ് എന്നിവയുടെ സമയത്തിലാണ് കേരളത്തിൽ പ്രധാനമായും മാറ്റമുള്ളത്. പുതിയ സമയമനുസരിച്ച് 06017 ഷൊർണൂർ - എറണാകുളം മെമു ഷൊർണൂരിൽ നിന്നും രാവിലെ 3.30ന് പകരം 4.30ന് മാത്രമേ പുറപ്പെടുകയുള്ളൂ.

5.20ന് തൃശ്ശൂർ വിടുന്ന മെമു രാവിലെ 7.07ന് എറണാകുളം ടൌൺ സ്റ്റേഷനിൽ എത്തും. ഈ വണ്ടിയുടെ സമയം മാറ്റണമെന്ന് യാത്രക്കാർ ഏറെ നാളായി ആവശ്യപ്പെട്ടുവരികയാണ്. വൈകീട്ട് മടക്കയാത്രയ്ക്കുള്ള ബംഗളുരു എക്സ്പ്രസ്സിന്റെ സമയത്തിലും മാറ്റമുണ്ട്. 17.42ന് എറണാകുളം ടൗൺ വിടുന്ന 16525 കന്യാകുമാരി - ബംഗളുരു എക്സ്പ്രസ്സ് 19.05ന് തൃശ്ശൂരിലെത്തും. നിലവിൽ 19.37നാണ് ഈ വണ്ടി തൃശ്ശൂരിലെത്തുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/150018/new-train-timings-from-tomorrow-shornur-ernakulam-memu-at-430-pm)