---
title: "മുസ്‌ലിം യൂത്ത് ലീഗ് വിളംബര ജാഥ നടത്തി"
english_title: "Muslim league vilambara jada"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/15006/muslim-league-vilambara-jada"
published_at: "2021-12-08T10:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61b03d2886c87_PicsArt_12-08-10.34.20.jpg"
keywords: []
---

# മുസ്‌ലിം യൂത്ത് ലീഗ് വിളംബര ജാഥ നടത്തി

> **Lead Summary:** ചാവശ്ശേരി : മുസ്‌ലിം യൂത്ത് ലീഗ് ഇരിട്ടി മുനിസിപ്പൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ചാവശ്ശേരി 19ത് മൈലിൽ വിളംബര ജാഥ നടത്തി.

## Article Content

ചാവശ്ശേരി : മുസ്‌ലിം യൂത്ത് ലീഗ് ഇരിട്ടി മുനിസിപ്പൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ചാവശ്ശേരി 19ത് മൈലിൽ വിളംബര ജാഥ നടത്തി.

മുസ്‌ലിം ലീഗ് സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കോഴിക്കോട് വെച്ച് നടക്കുന്ന വഖഫ് സംരക്ഷണ റാലിയുടെ പ്രചാരണാർത്ഥമാണ് ജാഥ സംഘടിപ്പിച്ചത്.

യൂത്ത് ലീഗ് മണ്ഡലം ട്രഷറർ എം. കെ ഗഫൂർ ഉദ്ഘാടനം നിർവ്വഹിച്ചു, മുനിസിപ്പൽ പ്രസിഡന്റ് ഫവാസ് പുന്നാട്  അധ്യക്ഷത വഹിച്ചു

സി.എം.ഷാക്കിർ, മഹറൂഫ് മുണ്ടേരി, പി ശംസുദ്ധീൻ, മുസ്തഫ വളോര, യൂസുഫ് പി കെ, ശഫാഫ്, ഇ കെ മുനീർ അറഫ, പി.കെ റാസിഖ്, ഫിറോസ് മുരിക്കിഞ്ചേരി, ഖാലിദ് തിട്ടയിൽ, കെ. ഷഹീർ, അഷ്ഫാക് മാസ്റ്റർ,പി മുനീർ, നിയാസ്, ഫിറോസ് പി പി, ടി ഷംസീർ, ഉബൈസ്, ഹാരിസ് പെരിയത്തിൽ എന്നിവർ നേതൃത്വം നൽകി

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/15006/muslim-league-vilambara-jada)