---
title: "വിനോദ സംഘത്തിലെ യുവാവ് ആസിഫ്  കടമ്പേരി ചിറയിൽ മുങ്ങി മരിച്ചു"
english_title: "Asif Kadamperi"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/150064/asif-kadamperi"
published_at: "2023-09-30T16:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6517fcbc53c94_Picsart_23-09-30_16-16-11-350.jpg"
keywords: []
---

# വിനോദ സംഘത്തിലെ യുവാവ് ആസിഫ്  കടമ്പേരി ചിറയിൽ മുങ്ങി മരിച്ചു

> **Lead Summary:** വിനോദ സംഘത്തിലെ യുവാവും മംഗലാപുരം പുത്തൂർ ഹിരാബെന്നഡി സ്വദേശിയുമായ മുഹമ്മദ് ആസിഫ് ആന്തൂർ നഗരസഭയിലെ കടമ്പേരി ചിറയിൽ മുങ്ങി മരിച്ചു. ശനിയാഴ്ച രാവിലെ പത്തോടെയാണ് സംഭവം.

## Article Content

വിനോദ സംഘത്തിലെ യുവാവും മംഗലാപുരം പുത്തൂർ ഹിരാബെന്നഡി സ്വദേശിയുമായ മുഹമ്മദ് ആസിഫ് ആന്തൂർ നഗരസഭയിലെ കടമ്പേരി ചിറയിൽ മുങ്ങി മരിച്ചു. ശനിയാഴ്ച രാവിലെ പത്തോടെയാണ് സംഭവം.

പുത്തൂരിൽ നിന്നും വയനാട്ടിലേക്ക് പുറപ്പെട്ട വിനോദ യാത്രക്കിറങ്ങിയ അഞ്ചംഗ സംഘത്തിൽ പ്പെട്ടയാളാണ് ആസിഫ്. ഗൂഗിൾ മാപ്പ് വഴി എളുപ്പത്തിൽ വയനാട്ടിലേക്കുള്ള വഴിനോക്കി വരുന്നതിനിടയിലാണ് കടമ്പേരിയിൽ എത്തിയത്.

കടമ്പേരി ചിറ കണ്ടതോടെ രണ്ടു പേർക്ക് ചിറയിൽ നിന്നും മുങ്ങി കുളിക്കാൻ ആഗ്രഹമുണ്ടായതോടെയാണ് ആസിഫും ചിറയിൽ ഇറങ്ങിയത്. അൽപ സമയത്തിനുള്ളിൽ തന്നെ ചെളിയിൽ കുടുങ്ങി ആസിഫ് മുങ്ങി താഴുകയായിരുന്നു.

ബഹളം കേട്ട് നാട്ടുകാർ ഓടി യെത്തി ആസിഫിനെ ബക്കളത്തുള്ള സ്വകര്യ ആസ്പത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/150064/asif-kadamperi)