---
title: "കൂത്തുപറമ്പ് നഗരസഭാ വികെസി ഹാളിൽ ആരോഗ്യ സുരക്ഷാ ബോധവൽക്കരണം സംഘടിപ്പിച്ചു"
english_title: "Kuthuparamba"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/150078/kuthuparamba"
published_at: "2023-09-30T16:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/651805d1528ff_Screenshot_2023-09-30-16-52-51-88_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# കൂത്തുപറമ്പ് നഗരസഭാ വികെസി ഹാളിൽ ആരോഗ്യ സുരക്ഷാ ബോധവൽക്കരണം സംഘടിപ്പിച്ചു

> **Lead Summary:** **കൂത്തുപറമ്പ**: നഗരസഭയുടെ ആഭിമുഖ്യത്തിൽ സ്വച്ഛത പക്വാദ 2023 ന്റെ ഭാഗമായി കൂത്തുപറമ്പ് നഗരസഭാ വികെസി ഹാളിൽ ആരോഗ്യ സുരക്ഷാ ബോധവൽക്കരണം സംഘടിപ്പിച്ചു. നഗരസഭാ ചെയർപേഴ്സൺ വി സുജാത ടീച്ചർ ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ കെ അജിത് അധ്യക്ഷത വഹിച്ചു.

## Article Content

**കൂത്തുപറമ്പ**: നഗരസഭയുടെ ആഭിമുഖ്യത്തിൽ സ്വച്ഛത പക്വാദ 2023 ന്റെ ഭാഗമായി കൂത്തുപറമ്പ് നഗരസഭാ വികെസി ഹാളിൽ ആരോഗ്യ സുരക്ഷാ ബോധവൽക്കരണം സംഘടിപ്പിച്ചു. നഗരസഭാ ചെയർപേഴ്സൺ വി സുജാത ടീച്ചർ ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ കെ അജിത് അധ്യക്ഷത വഹിച്ചു.

തുടർന്ന് തിരഞ്ഞെടുക്കപ്പെട്ട ഹരിത സേനാംഗങ്ങളെ ചടങ്ങിൽ ആദരിച്ചു. കൂത്തുപറമ്പ് ഗവൺമെന്റ് ഹോസ്പിറ്റൽ ഫിസിഷ്യൻ ഡോക്ടർ പി ശാനോ ക്ലാസ്സെടുത്തു. എം ബി ശ്രീജ, ലിജി സജേഷ്, കെ ബാബു, കൗൺസിലർമാർ തുടങ്ങിയവർ പരിപാടിയിൽ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/150078/kuthuparamba)