---
title: "ജൈവ കൃഷി ബോധവല്കരണ പരിപാടിയുടെ ഭാഗമായി വിത്ത് തൈകൾ വിതരണം ചെയ്തു "
english_title: "Kanichar"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/150120/kanichar"
published_at: "2023-09-30T21:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/651842cc641df_IMG-20230930-WA0037(1).jpg"
keywords: []
---

# ജൈവ കൃഷി ബോധവല്കരണ പരിപാടിയുടെ ഭാഗമായി വിത്ത് തൈകൾ വിതരണം ചെയ്തു 

> **Lead Summary:** **കണിച്ചാർ**: ഡോൺ ബോസ്കോ - വിലൈഫ് പ്രോജക്ട്, കാണിച്ചാർ ഗ്രാമ പഞ്ചായത്ത് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ മഠപുറച്ചാൽ വാർഡിലെ 50 വനിതകൾക്കായി നടത്തിവരുന്ന ജൈവ കൃഷി ബോധവല്കരണ പരിപാടിയുടെ രണ്ടാം ഘട്ടമായി തെങ്ങിൻ തൈകളും പച്ചക്കറി വിത്തുകളും, വിയറ്റ്നാം ഏർളി പ്ലാവിൻ തൈകളും വിതരണം ചെയ്തു.

## Article Content

**കണിച്ചാർ**: ഡോൺ ബോസ്കോ - വിലൈഫ് പ്രോജക്ട്, കാണിച്ചാർ ഗ്രാമ പഞ്ചായത്ത് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ മഠപുറച്ചാൽ വാർഡിലെ 50 വനിതകൾക്കായി നടത്തിവരുന്ന ജൈവ കൃഷി ബോധവല്കരണ പരിപാടിയുടെ രണ്ടാം ഘട്ടമായി തെങ്ങിൻ തൈകളും പച്ചക്കറി വിത്തുകളും, വിയറ്റ്നാം ഏർളി പ്ലാവിൻ തൈകളും വിതരണം ചെയ്തു.

ഫാ: സോജൻ പനച്ചിക്കൽ (എസ് ഡി ബി) ഡയറക്ടർ ദിശ, കൃഷി ഓഫീസർ ബെൻജി ഡാനിയൽ, എന്നിവരുടെ സാന്നിധ്യത്തിൽ കണിച്ചാർ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷാന്റി തോമസ് വിതരണ ഉദ്‌ഘാടനം നിർവഹിച്ചു. വി ലൈഫ് അംഗം ലിസ്സി സിറിയക്, കൃഷിഭവൻ അംഗം അനീഷ് പി എസ് എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/150120/kanichar)