---
title: "സംസ്ഥാനത്തെ ട്രെയിൻ സർവീസുകളിൽ ഇന്ന് മുതൽ മാറ്റം."
english_title: "Complaint that the student was beaten up for ragging. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/150178/complaint-that-the-student-was-beaten-up-for-ragging"
published_at: "2023-10-01T09:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6518f1f696637_WhatsApp_Image_2023-10-01_at_9.40.23_AM.jpeg"
keywords: []
---

# സംസ്ഥാനത്തെ ട്രെയിൻ സർവീസുകളിൽ ഇന്ന് മുതൽ മാറ്റം.

> **Lead Summary:** സംസ്ഥാനത്തെ ട്രെയിൻ സർവീസുകളിൽ ഇന്ന് മുതൽ മാറ്റം. യാത്രക്കാർക്ക് ആശ്വാസമായി ട്രെയിനുകളുടെ സർവീസുകൾ നീട്ടി. തിരുവനന്തപുരം -മധുര അമൃത എക്‌സ്പ്രസ് ഇന്ന് മുതൽ രാമേശ്വരം വരെ സർവീസ് നടത്തും.

## Article Content

സംസ്ഥാനത്തെ ട്രെയിൻ സർവീസുകളിൽ ഇന്ന് മുതൽ മാറ്റം. യാത്രക്കാർക്ക് ആശ്വാസമായി ട്രെയിനുകളുടെ സർവീസുകൾ നീട്ടി. തിരുവനന്തപുരം -മധുര അമൃത എക്‌സ്പ്രസ് ഇന്ന് മുതൽ രാമേശ്വരം വരെ സർവീസ് നടത്തും.

ഗുരുവായൂർ പുനലൂർ എക്‌സ്പ്രസ് മധുരയിലേക്ക് നീട്ടി. തിരുനെൽവേലി -പാലക്കാട് പാലരുവി എക്‌സ്പ്രസ് തൂത്തുകുടി വരെ ആകും സർവീസ് നടത്തുക. ഇതിന് പുറമെ തിരുവനന്തപുരം, പാലക്കാട് ഡിവിഷൻ ഉൾപ്പെടുന്ന സതേൺ റെയിൽവേക്ക് കീഴിലെ 34 ട്രെയിനുകളുടെ വേഗത കൂട്ടി. ഒപ്പം 199 ട്രെയിനുകൾക്ക് അധിക സ്റ്റോപ്പുകളും അനുവദിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/150178/complaint-that-the-student-was-beaten-up-for-ragging)