---
title: "പോ​ലീ​സ് വാ​ഹ​നം അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട് ഒ​രു ഉ​ദ്യോ​ഗ​സ്ഥ​ൻ മ​രി​ച്ചു."
english_title: "An officer died in a police vehicle accident. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/150181/an-officer-died-in-a-police-vehicle-accident"
published_at: "2023-10-01T09:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6518f546086f3_Policeman-dies-in-police-jeep-accident-Palayam.jpg"
keywords: []
---

# പോ​ലീ​സ് വാ​ഹ​നം അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട് ഒ​രു ഉ​ദ്യോ​ഗ​സ്ഥ​ൻ മ​രി​ച്ചു.

> **Lead Summary:** **തി​രു​വ​ന​ന്ത​പു​രം:** പാപാളയത്ത് പൊലീസ് വാഹനം അപകടത്തിൽപ്പെട്ട് ഒരു ഉദ്യോ​ഗസ്ഥൻ മരിച്ചു. കൺട്രോൾ റൂമിലെ പൊലിസുകാരൻ അജയകുമാറാണ് മരിച്ചത്. രണ്ട് പേർക്ക് പരുക്കേറ്റിട്ടുണ്ട്.

## Article Content

**തി​രു​വ​ന​ന്ത​പു​രം:** പാപാളയത്ത് പൊലീസ് വാഹനം അപകടത്തിൽപ്പെട്ട് ഒരു ഉദ്യോ​ഗസ്ഥൻ മരിച്ചു. കൺട്രോൾ റൂമിലെ പൊലിസുകാരൻ അജയകുമാറാണ് മരിച്ചത്. രണ്ട് പേർക്ക് പരുക്കേറ്റിട്ടുണ്ട്.

നിയന്ത്രണം തെറ്റിയ കൺട്രോൾ റും വാഹനം പോസ്റ്റിൽ ഇടിക്കുകയായിരുന്നു. രാവിലെ 5 .30 യ്ക്കാണ് അപകടം സംഭവിച്ചത്. ഹൈവേയിൽ നിന്നും ഇന്ധനം നിറയ്ക്കാൻ പോകുമ്പോഴാണ് അപകടം ഉണ്ടായത്.

ഉദ്യോഗസ്ഥന്റെ തലയ്ക്ക് ഗുരുതരമായി പരുക്കേറ്റതാണ് മരണം സംഭവിക്കാൻ കാരണമായത്. സാരമായി പരുക്കേറ്റ പൊലീസുകാർ തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിലാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/150181/an-officer-died-in-a-police-vehicle-accident)