പരിശുദ്ധ അമ്മയുടെ തിരുസ്വരൂപ പ്രയാണം ഇന്ന് മുതൽ.

പരിശുദ്ധ അമ്മയുടെ തിരുസ്വരൂപ പ്രയാണം ഇന്ന് മുതൽ.
Oct 1, 2023 10:20 AM | By shivesh

വയനാട് (വെള്ളമുണ്ട): ഒക്ടോബർ മാസത്തിലെ ജപമാല മാസ ആചാണത്തിന്റെ ഭാഗമായി മാനന്തവാടി രൂപതയിലെ ജൂഡ്‌സ് മൗണ്ട് ഇടവകയിലെ എല്ലാ ഭവനങ്ങളിലൂടെയും പരിശുദ്ധ അമ്മയുടെ തിരുസ്വരൂപ പ്രയാണം ഭക്തിപൂർവ്വം സംഘടിപ്പിക്കുന്നു. ഒക്ടോബർ ഒന്നിന് ഇടവകാ ദേവാലയത്തിൽ നിന്നും ആരംഭിക്കുന്ന തിരുസ്വരൂപ പ്രയാണം, ആറു വാർഡുകളിലും ഒരേ സമയം അതിൽ ഉൾപ്പെടുന്ന എല്ലാ ഭവനങ്ങളിലൂടെയും കടന്ന് ചെല്ലുകയും ഒക്ടോബർ മുപ്പത്തിയൊന്നാം തിയതി ഇടവകയിൽ സമാപിക്കുകയും ചെയ്യുന്ന രീതിയിലാണ് തിരുസ്വരൂപ പ്രയാണം ഒരുക്കിയിരിക്കുന്നത്.

ഓരോ വാർഡുകളിലൂടെയും കടന്ന് പോകുന്ന തിരുസ്വരൂപ പ്രയാണത്തിന് പാരീഷ് കൗൺസിൽ അംഗങ്ങൾ, മതാധ്യാപകർ, സന്യസ്ഥർ, സംഘടനാ ഭാരവാഹികൾ എന്നിവർ നേതൃത്വം നൽകും. ഒരു ഭവനത്തിൽ നിന്നും കുടുംബാംഗങ്ങൾ ഒന്നിച്ചു വൈകുന്നേരം ഏഴു മണിക്ക് തിരുസ്വരൂപവുമായി അടുത്ത ഭവനത്തിലെത്തുകയും അവരോടൊത്ത് ജപമാലയിലും അത്താഴത്തിലും പങ്കു ചേരുകയും ചെയ്യും.

പ്രയാണത്തിനായുള്ള പരി. അമ്മയുടെ തിരുസ്വരൂപങ്ങൾ ഒക്ടോബർ ഒന്നിന് വെഞ്ചിരിച്ചു വൈകുന്നേരം കുടുംബകൂട്ടായ്മ ഭാരവാഹികൾ ആദ്യത്തെ ഭവനത്തിൽ എത്തിച്ചു നൽകും. ഒക്ടോബർ ഒന്ന് മുതൽ മുപ്പത്തിയൊന്ന് വരെ ഇടവകയിൽ പ്രത്യേക ജപമാല യഞ്ജം നടത്തപ്പെടും. ഇടവക വികാരി ഫാ. മനോജ്‌ കാക്കോനാൽ ആത്മീയ നേതൃത്വം നൽകും.

Holy Mother's pilgrimage from October today.

Next TV

Related Stories
തലശ്ശേരി നഗരസഭ മുൻ ചെയർമാൻ അഡ്വ.കെ. ഗോപാലകൃഷ്ണൻ അന്തരിച്ചു

May 18, 2024 10:00 PM

തലശ്ശേരി നഗരസഭ മുൻ ചെയർമാൻ അഡ്വ.കെ. ഗോപാലകൃഷ്ണൻ അന്തരിച്ചു

തലശ്ശേരി നഗരസഭ മുൻ ചെയർമാൻ അഡ്വ.കെ. ഗോപാലകൃഷ്ണൻ...

Read More >>
സ്‌കൂൾ പ്രവേശനോത്സവം ജൂൺ മൂന്നിന്

May 18, 2024 09:47 PM

സ്‌കൂൾ പ്രവേശനോത്സവം ജൂൺ മൂന്നിന്

സ്‌കൂൾ പ്രവേശനോത്സവം ജൂൺ...

Read More >>
നാളെ മുതൽ മെയ് 21 വരെ കേരളത്തിൽ അതിതീവ്ര മഴയ്ക്ക് സാധ്യത

May 18, 2024 08:13 PM

നാളെ മുതൽ മെയ് 21 വരെ കേരളത്തിൽ അതിതീവ്ര മഴയ്ക്ക് സാധ്യത

നാളെ മുതൽ മെയ് 21 വരെ കേരളത്തിൽ അതിതീവ്ര മഴയ്ക്ക്...

Read More >>
കുടുംബശ്രീ ഇരിട്ടി ക്ലസ്റ്റർ അരങ്ങ് കലോത്സവം മണത്തണയിൽ

May 18, 2024 06:47 PM

കുടുംബശ്രീ ഇരിട്ടി ക്ലസ്റ്റർ അരങ്ങ് കലോത്സവം മണത്തണയിൽ

കുടുംബശ്രീ ഇരിട്ടി ക്ലസ്റ്റർ അരങ്ങ് കലോത്സവം...

Read More >>
ഊട്ടിയിൽ കനത്ത മഴ: പർവത ട്രെയിൻ സർവീസ് റദ്ദാക്കി

May 18, 2024 06:01 PM

ഊട്ടിയിൽ കനത്ത മഴ: പർവത ട്രെയിൻ സർവീസ് റദ്ദാക്കി

ഊട്ടിയിൽ കനത്ത മഴ: പർവത ട്രെയിൻ സർവീസ്...

Read More >>
വാട്സപ്പ് കൂട്ടായ്മയുടെ നേതൃത്വത്തിൽ ഉന്നത വിജയം നേടിയ കുട്ടികളെ അനുമോദിച്ചു

May 18, 2024 05:46 PM

വാട്സപ്പ് കൂട്ടായ്മയുടെ നേതൃത്വത്തിൽ ഉന്നത വിജയം നേടിയ കുട്ടികളെ അനുമോദിച്ചു

വാട്സപ്പ് കൂട്ടായ്മയുടെ നേതൃത്വത്തിൽ ഉന്നത വിജയം നേടിയ കുട്ടികളെ...

Read More >>
Top Stories










News Roundup