---
title: "വീടിന്റെ ഗ്രില്ല് മുറിച്ച് ഉള്ളിൽ കടന്ന മോഷ്ടാക്കൾ 25 പവൻ സ്വർണവും 18,000 രൂപയും കവർന്നു."
english_title: "The thieves entered the house by cutting the grill and stole 25 Pawan gold and 18,000 rupees. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/150252/the-thieves-entered-the-house-by-cutting-the-grill-and-stole-25-pawan-gold-and-18000-rupees"
published_at: "2023-10-01T14:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/651933e4261b3_ms_kerala_(56).jpg"
keywords: []
---

# വീടിന്റെ ഗ്രില്ല് മുറിച്ച് ഉള്ളിൽ കടന്ന മോഷ്ടാക്കൾ 25 പവൻ സ്വർണവും 18,000 രൂപയും കവർന്നു.

> **Lead Summary:** **പരിയാരം: **കുടുംബം നബിദിനാഘോഷത്തിനു പോയ സമയത്ത് വീടിന്റെ ഗ്രില്ല് മുറിച്ച് ഉള്ളിൽ കടന്ന മോഷ്ടാക്കൾ 25 പവൻ സ്വർണവും 18,000 രൂപയും കവർന്നു. പരിയാരം ചിതപ്പിലെപൊയിലിൽ പളുങ്കുബസാറിലെ നാജിയാ മൻസിലിൽ അബ്ദുല്ലയുടെ വീട്ടിലാണ് വൻ കവർച്ച നടന്നത്. വീടിന്റെ പിറകുവശത്തെ ജനലിന്റെ ഗ്രില്ല് റീ ചാർജ് കട്ടർ ഉപയോഗിച്ചാണ് മുറിച്ചു മാറ്റിയത്.

## Article Content

**പരിയാരം: **കുടുംബം നബിദിനാഘോഷത്തിനു പോയ സമയത്ത് വീടിന്റെ ഗ്രില്ല് മുറിച്ച് ഉള്ളിൽ കടന്ന മോഷ്ടാക്കൾ 25 പവൻ സ്വർണവും 18,000 രൂപയും കവർന്നു. പരിയാരം ചിതപ്പിലെപൊയിലിൽ പളുങ്കുബസാറിലെ നാജിയാ മൻസിലിൽ അബ്ദുല്ലയുടെ വീട്ടിലാണ് വൻ കവർച്ച നടന്നത്. വീടിന്റെ പിറകുവശത്തെ ജനലിന്റെ ഗ്രില്ല് റീ ചാർജ് കട്ടർ ഉപയോഗിച്ചാണ് മുറിച്ചു മാറ്റിയത്.

വീടിനകത്ത് സാധനങ്ങൾ വാരിവലിച്ചിട്ട നിലയിലാണ്. 2 മുറികളിലെ അലമാരകളിൽ സൂക്ഷിച്ച സ്വർണവും പണവുമാണ് നഷ്ടപ്പെട്ടത്. മറ്റൊരു മുറിയിൽ സൂക്ഷിച്ച 35 പവൻ നഷ്ടപ്പെട്ടില്ല. രാത്രി 9.50ന് ഗ്രില്ല് മുറിക്കുന്നതിന്റെ ദൃശ്യം സിസിടിവിയിൽനിന്നു ലഭിച്ചിട്ടുണ്ട്. രാത്രി 12.30ന് വീട്ടുകാർ തിരിച്ചെത്തിയപ്പോഴാണ് മോഷണവിവരം അറിഞ്ഞത്. പയ്യന്നൂർ ഡിവൈഎസ്പി ഇ.പ്രേമചന്ദ്രന്റെ നേതൃത്വത്തിൽ അന്വേഷണം ശക്തമാക്കി. വിരലടയാള വിദഗ്ധരും ഡോഗ്‌ സ്ക്വാഡും പരിശോധന നടത്തി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/150252/the-thieves-entered-the-house-by-cutting-the-grill-and-stole-25-pawan-gold-and-18000-rupees)