അമൃത കലശയാത്ര സംഘടിപ്പിച്ചു

അമൃത കലശയാത്ര സംഘടിപ്പിച്ചു
Oct 1, 2023 02:45 PM | By shivesh

വൈത്തിരി: ആസാദി കാ അമൃത് മഹോത്സവ് മേരി മാട്ടി മേരാ ദേശ് ക്യാമ്പെയിനിന്റെ ഭാഗമായി ലീഡ് ബാങ്കിന്റെ നേതൃത്വത്തില്‍ നെഹ്റു യുവ കേന്ദ്ര വയനാട്, എന്‍.സി. സി യൂണിറ്റ്, എന്‍.എം.എസ്.എം ഗവ.കോളേജ്, ജവഹര്‍ നവോദയ വിദ്യാലയം എന്നിവരുടെ സഹകരണത്തോടെ ലക്കിടിയില്‍ അമൃത കലശയാത്ര സംഘടിപ്പിച്ചു.

പുല്‍വാമ രക്തസാക്ഷി ധീരജവാന്‍ വി. വി. വസന്തകുമാറിന്റെ വീട്ടില്‍ നിന്നും മണ്ണ് ശേഖരിച്ചു കൊണ്ടാണ് യാത്ര തുടങ്ങിയത്. വസന്തകുമാറിന്റെ അമ്മ ശാന്തയെ ചടങ്ങില്‍ ആദരിച്ചു. വൈത്തിരി പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഉഷ ജ്യോതിദാസ് ഉദ്ഘാടനം ചെയ്തു. ലീഡ് ബാങ്ക് മാനേജര്‍ ബിപിന്‍ മോഹന്‍, നെഹ്റു യുവ കേന്ദ്ര ജില്ലാ യൂത്ത് ഓഫീസര്‍ ഡി. ഉണ്ണിക്കൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.

രാജ്യവ്യാപകമായി നടക്കുന്ന ക്യാമ്പെയിനിന്റെ ഭാഗമായി രാജ്യത്തെ എല്ലാ ഗ്രാമങ്ങളില്‍ നിന്നും മണ്ണ് ശേഖരിച്ച് ഒക്ടോബര്‍ അവസാനം ഡല്‍ഹിയിലെത്തിച്ച് നാഷണല്‍ വാര്‍ മെമ്മോറിയലിന് സമീപം അമൃത ഉദ്യാനം നിര്‍മ്മിക്കും. സെപ്റ്റംബര്‍ 30നകം ഗ്രാമങ്ങളില്‍ നിന്നുമുള്ള മണ്ണ് ശേഖരണം പൂര്‍ത്തിയാകും.

ഒക്ടോബര്‍ മാസത്തില്‍ ബ്ലോക്ക്തല കാമ്പെയിന്‍ നടക്കും. തുടര്‍ന്ന് രാജ്യത്തെ 7500 ബ്ലോക്കുകളില്‍ നിന്നും മണ്ണുമായി നെഹ്റു യുവ കേന്ദ്ര വോളന്റിയര്‍മാര്‍ ദേശീയ തലത്തില്‍ നടക്കുന്ന പരിപാടിയില്‍ പങ്കെടുക്കും.

Organized Amrita Kalasyatra

Next TV

Related Stories
 ചേർത്തലയിൽ ഭാര്യയെ ഭർത്താവ് കുത്തിക്കൊന്നു

May 19, 2024 07:09 AM

ചേർത്തലയിൽ ഭാര്യയെ ഭർത്താവ് കുത്തിക്കൊന്നു

ചേർത്തലയിൽ ഭാര്യയെ ഭർത്താവ് കുത്തിക്കൊന്നു...

Read More >>
തലശ്ശേരി നഗരസഭ മുൻ ചെയർമാൻ അഡ്വ.കെ. ഗോപാലകൃഷ്ണൻ അന്തരിച്ചു

May 18, 2024 10:00 PM

തലശ്ശേരി നഗരസഭ മുൻ ചെയർമാൻ അഡ്വ.കെ. ഗോപാലകൃഷ്ണൻ അന്തരിച്ചു

തലശ്ശേരി നഗരസഭ മുൻ ചെയർമാൻ അഡ്വ.കെ. ഗോപാലകൃഷ്ണൻ...

Read More >>
സ്‌കൂൾ പ്രവേശനോത്സവം ജൂൺ മൂന്നിന്

May 18, 2024 09:47 PM

സ്‌കൂൾ പ്രവേശനോത്സവം ജൂൺ മൂന്നിന്

സ്‌കൂൾ പ്രവേശനോത്സവം ജൂൺ...

Read More >>
നാളെ മുതൽ മെയ് 21 വരെ കേരളത്തിൽ അതിതീവ്ര മഴയ്ക്ക് സാധ്യത

May 18, 2024 08:13 PM

നാളെ മുതൽ മെയ് 21 വരെ കേരളത്തിൽ അതിതീവ്ര മഴയ്ക്ക് സാധ്യത

നാളെ മുതൽ മെയ് 21 വരെ കേരളത്തിൽ അതിതീവ്ര മഴയ്ക്ക്...

Read More >>
കുടുംബശ്രീ ഇരിട്ടി ക്ലസ്റ്റർ അരങ്ങ് കലോത്സവം മണത്തണയിൽ

May 18, 2024 06:47 PM

കുടുംബശ്രീ ഇരിട്ടി ക്ലസ്റ്റർ അരങ്ങ് കലോത്സവം മണത്തണയിൽ

കുടുംബശ്രീ ഇരിട്ടി ക്ലസ്റ്റർ അരങ്ങ് കലോത്സവം...

Read More >>
ഊട്ടിയിൽ കനത്ത മഴ: പർവത ട്രെയിൻ സർവീസ് റദ്ദാക്കി

May 18, 2024 06:01 PM

ഊട്ടിയിൽ കനത്ത മഴ: പർവത ട്രെയിൻ സർവീസ് റദ്ദാക്കി

ഊട്ടിയിൽ കനത്ത മഴ: പർവത ട്രെയിൻ സർവീസ്...

Read More >>
Top Stories










News Roundup